ഐ​സ​ക് ക​ണ്ണ​ന്താ​നം ഹൈ​ഡ​ൽ​ബെ​ർ​ഗി​ൽ അ​ന്ത​രി​ച്ചു
Monday, November 29, 2021 11:40 PM IST
ഹൈ​ഡ​ൽ​ബ​ർ​ഗ്: കോ​ട്ട​യം വാ​ഴൂ​ർ സ്വ​ദേ​ശി​യും ക​ഴി​ഞ്ഞ 43 വ​ർ​ഷ​മാ​യി ജ​ർ​മ​നി​യി​ലെ ഹൈ​ഡ​ൽ​ബെ​ർ​ഗി​ൽ താ​മ​സി​യ്ക്കു​ന്ന ഐ​സ​ക് ക​ണ്ണ​ന്താ​നം (കു​ഞ്ഞു​മോ​ൻ -73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഡി​സം​ബ​ർ ഒ​ന്നി​ന് (ബു​ധ​ൻ) രാ​വി​ലെ 11ന് ​ഹൈ​ഡ​ൽ​ബെ​ർ​ഗ് പ്ഫാ​ഫ​ൻ​ഗ്രു​ണ്ട് സെ​മി​ത്തേ​രി​യി​ൽ. കോ​ട്ട​യം വ​ട​വാ​തൂ​ർ ഏ​റ​നാ​ട് പു​ത്ത​ൻ​പ​റ​ന്പി​ൽ കു​ടും​ബാ​ഗം സാ​റാ​മ്മ​യാ​ണ് പ​രേ​ത​ന്‍റെ ഭാ​ര്യ.

മ​ക്ക​ൾ: ലീ​ന, ലൗ​ലി. മ​രു​മ​ക്ക​ൾ: ആ​ഹിം, ഷം​സു​ൽ. കൊ​ച്ചു​മ​ക്ക​ൾ: അ​ഖി​ൽ, ഫ്രീ​ഡ, ടോം.

​കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഐ​സ​ക് ഹൈ​ഡ​ൽ​ബ​ർ​ഗ് മ​ല​യാ​ളി മി​ക്ക സം​ഘ​ട​ന​ക​ളി​ലും മു​ൻ​നി​ര ഭാ​ര​വാ​ഹി​യും സ​ജീ​വ സാ​ന്നി​ധ്യ​നി​റ​വി​ലെ സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ഐ​സ​ക്കി​ന്‍റെ നി​ര്യാ​ണം ഹൈ​ഡ​ൽ​ബ​ർ​ഗ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ​ന്ന് മ​ല​യാ​ളി ഡോ​യ്റ്റ്ഷെ ട്ര​ഫ​ൻ(​മ​ല​യാ​ളി ജ​ർ​മ​ൻ കൂ​ട്ടാ​യ്മ) പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വെ​ള്ളാ​പ്പ​ള്ളി​ൽ അ​നു​സ്മ​രി​ച്ചു. ജ​ർ​മ​നി​യി​ലെ മ​റ്റു സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും അ​നു​ശോ​ചി​ച്ചു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ