ഓ​സ്ട്രി​യ​യി​ല്‍ നി​ര്യാ​ത​നാ​യി
Tuesday, September 7, 2021 3:59 PM IST
ബ്രെ​ഗ​ന്‍​സ് (ഓ​സ്ട്രി​യ): ഈ​രാ​റ്റു​പേ​ട്ട ചേ​ന്നാ​ട് സ്വ​ദേ​ശി ആ​ഴാ​ത്ത് ഷാ​ജി മാ​ത്യൂ​സ് (59) നി​ര്യാ​ത​നാ​യി. 25 വ​ര്‍​ഷ​മാ​യി കു​ടും​ബ​സ​മേ​തം ബ്രെ​ഗ​ന്‍​സി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഷാ​ജി വീ​ട്ടു​കാ​രോ​ടൊ​പ്പം ടി​വി ക​ണ്ടു കൊ​ണ്ടി​രി​ക്കെ മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​സ്തി​ഷ്‌​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പ​ടെ സൈ​ബ​ര്‍ സ്‌​പേ​സി​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. സ്വി​റ്റ്‌​സ​ര്‍​ല​ണ്ടി​ലെ​യും ഓ​സ്ട്രി​യി​ലെ​യും മ​ല​യാ​ളി സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി കൈ​ലാ​ത്ത് കു​ടും​ബാം​ഗ​മാ​യ ബീ​ന​യാ​ണ് ഭാ​ര്യ. ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും ഒ​രാ​ണ്‍​കു​ട്ടി​യും ഉ​ണ്ട്. സം​സ്‌​കാ​രം ഓ​സ്ട്രി​യ​യി​ല്‍ ന​ട​ത്തും.