അയർലൻഡ് ലിവിംഗ് സെർട്ട് പരീക്ഷയിൽ മലയാളി വിദ്യാർഥിക്ക് മികച്ച വിജയം
Friday, September 3, 2021 5:41 PM IST
ഡബ്ലിൻ : അയര്‍ലൻഡിൽ നടന്ന ലീവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 600 ൽ, 625 പോയിന്‍റ് നേടി മലയാളി വിദ്യാർഥി മികച്ച വിജയം സ്വന്തമാക്കി. ഡബ്ലിനിലെ വൈറ്റ് ഹാളിലുള്ള സെന്‍റ് ഐഡന്‍സ് സ്‌കൂളിലെ ജോസഫ് ലിങ്ക് വിന്‍സ്റ്റാര്‍ ആണ് ഈ മഹത്തായ വിജയം സ്വന്തമാക്കിയത്. മാത്തമാറ്റിക്‌സ് അടക്കമുള്ള എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്കും നേടിയാണ് ഈ മിടുക്കന്‍ 625 പോയിന്‍റിന് അര്‍ഹനായത്. സ്‌കൂളിലെ ഈ വര്‍ഷത്തെ ടോപ് സ്‌കോറര്‍ കൂടിയാണ് ജോസഫ്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.എം. ലിങ്ക് വിന്‍സ്റ്റാറിന്‍റെയും ബൂമൗണ്ട് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം സ്റ്റാഫ് നഴ്‌സായ സോഫിയുടെയും ഇളയ മകനാണ് ജോസഫ്. മെഡിസിൻ വിദ്യാർഥികളായ ജറോം, ദിയ എന്നിവർ സഹോദരങ്ങളാണ്.

റോണി കുരിശിങ്കല്‍ പറമ്പില്‍