ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​രു​ടെ യാ​ത്രാ വി​ല​ക്ക് ജ​ർ​മ​നി പി​ൻ​വ​ലി​ച്ചു
Wednesday, July 7, 2021 12:05 AM IST
ബെ​ർ​ലി​ൻ: കോ​വി​ഡ് ഡെ​ൽ​റ്റ വ​ക​ഭേ​ദം വ്യാ​പി​ച്ച ഇ​ന്ത്യ, ബ്രി​ട്ട​ൻ, പോ​ർ​ച്ചു​ഗ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന യാ​ത്രാ വി​ല​ക്ക് ജ​ർ​മ​നി പി​ൻ​വ​ലി​ച്ചു. ഇ​ന്ത്യ, നേ​പ്പാ​ൾ, റ​ഷ്യ, പോ​ർ​ചു​ഗ​ൽ, ബ്രി​ട്ട​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ പ​ട്ടി​ക മാ​റ്റി ത​രം​തി​രി​ച്ച​താ​യി റോ​ബ​ർ​ട്ട് കോ​ഹ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ്യ​ക്ത​മാ​ക്കി. ജൂ​ലൈ 7 മു​ത​ലാ​ണ് യാ​ത്രാ​നു​മ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

കോ​റോ​ണ വൈ​റ​സിെ​ൻ​റ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ സ്വ​ന്തം മ​ണ്ണി​ലേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​യാ​ണ് ജ​ർ​മ​നി വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ രാ​ജ്യ​ങ്ങ​ളെ ത​രം​തി​രി​ച്ച​ത്. എ​ന്നാ​ൽ ഡെ​ൽ​റ്റ വ​ക​ഭേ​ദം ജ​ർ​മ​നി​യി​ലും അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ മ​റ്റു രാ​ജ്യ​ക്കാ​ർ​ക്കു​ള്ള യാ​ത്ര വി​ല​ക്ക് എ​ടു​ത്ത് ക​ള​യു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ജെ​ൻ​സ് സ്ഫാ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഏ​പ്രി​ൽ 26 മു​ത​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ജ​ർ​മ​നി​യി​ൽ പ്ര​വേ​ശ​ന വി​ല​ക്ക് നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ ആ​ദ്യം ക​ണ്ടെ​ത്തി​യ ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ബ്രി​ട്ട​നി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള വി​ല​ക്ക് നീ​ക്കു​മെ​ന്ന് ല​ണ്ട​ൻ സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലും സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ