നോ​വാ​വാ​ക്സ് കോ​വി​ഡ് വാ​ക്സി​ന് ഉ​യ​ർ​ന്ന ഫ​ല​പ്രാ​പ്തി
Wednesday, June 16, 2021 11:42 PM IST
ജ​നീ​വ: നോ​വാ​ക്സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ് 19 വാ​ക്സി​ൻ ഉ​യ​ർ​ന്ന ഫ​ല​പ്രാ​പ്തി കാ​ണി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്നു. വ​ലി​യ തോ​തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കാ​നും സൗ​ക​ര്യ​പ്ര​ദ​മാ​യി വി​ത​ര​ണം ചെ​യ്യാ​നും സം​ഭ​രി​ച്ചു​വ​യ്ക്കാ​നും എ​ളു​പ്പ​മു​ള്ള​തു കൂ​ടി​യാ​ണ് ത​ങ്ങ​ളു​ടെ വാ​ക്സി​നെ​ന്ന് നോ​വാ​വാ​ക്സ് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

90.4 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി​യു​ള്ള ബ​യോ​ണ്‍​ടെ​ക് / ഫൈ​സ​ർ, മോ​ഡേ​ണ വാ​ക്സി​നു​ക​ൾ​ക്കു തു​ല്യ​മാ​യ ഫ​ല​പ്രാ​പ്തി​യാ​ണ് നോ​വാ​വാ​ക്സും അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. മ​റ്റു വാ​ക്സി​നു​ക​ളെ​പ്പോ​ലെ എം​ആ​ർ​എ​ൻ​എ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തും. രോ​ഗം വ​ന്നാ​ൽ​ത​ന്നെ ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത 90 ശ​ത​മാ​നം കു​റ​യ്ക്കാ​ൻ നോ​വാ​വാ​ക്സി​നു സാ​ധി​ക്കു​ന്നു എ​ന്നാ​ണ് കാ​ണു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ