ഷെറിന്‍ പോള്‍ വര്‍ഗീസിന്‍റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചിച്ചു
Sunday, June 6, 2021 11:47 AM IST
ലണ്ടന്‍ : കെന്‍റനടുത്തുള്ള ഗ്രേവ് സെന്‍റ് എന്ന സ്ഥലത്തു താമസിച്ചിരുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ വൈസ് ചെയര്‍മാനായ പോള്‍ വര്‍ഗീസിന്‍റെ ഭാര്യയുടെ അകാല നിര്യാണത്തിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ ദുഖം രേഖപ്പെടുത്തി.

ആറു മാസമായി കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ ആയിരുന്നു. പോള്‍ വര്‍ഗീസ് നാട്ടില്‍ ചാലക്കുടി ചൗക്ക സ്വദേശിയും, വടക്കുംപാടെന്‍ കുടുബംഗാമാണ്.ചാവക്കാട്, പേരകം സ്വദേശിനിയാണ് ഷെറിന്‍. സംസ്‌കാരം സംബന്ധിച്ച തീരുമാനം നാട്ടില്‍ നിന്നു ബന്ധുക്കള്‍ യുകെ യില്‍ വന്ന ശേഷം തീരുമാനിക്കും.

ഷെറിന്‍ പോളിന്‍റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രസിഡന്‍റ് സൈബിന്‍ പാലാട്ടി, ചെയര്‍മാന്‍ ഡോ. ജിമ്മി ലോനപ്പന്‍ മൊയ്ലന്‍, ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ്, വൈസ് പ്രസിഡന്റ് അജി അക്കരകാരന്‍, ജോയിന്‍റ് സെക്രട്ടറി വേണുഗോപാല്‍, ട്രഷറര്‍ ടാന്‍സി പാലാട്ടി, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.പി എ ഇബ്രാഹിം ഹാജി (ദുബായ് ), ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള (അമേരിക്ക), ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍ (ജര്‍മനി),ഗ്ലോബല്‍ വൈസ്പ്രസിഡന്‍റ് പി.സി മാത്യു (അമേരിക്ക),ഗ്ലോബല്‍ അഡ്മിനിസ്ട്രറ്റര്‍ ജോണ്‍ മത്തായി (ദുബായ്), ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് ഡോ :വിജയലക്ഷ്മി (തിരുവനന്തപുരം ), യൂറോപ്പ് ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മ്മനി), യൂറോപ്പ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍(ജെര്‍മനി ), ജര്‍മന്‍ ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍(ജര്‍മനി ), ഫ്‌ലോറിഡാ, ന്യൂയോര്‍ക്ക് റീജിയന്‍ ഭാരവാഹികള്‍, കൂടാതെ മറ്റ് ഭാരവാഹികള്‍, അംഗങ്ങൾ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.