എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള തീരുമാനത്തിന് ജര്‍മന്‍ കാബിനറ്റിന്‍റെ അംഗീകാരം
Friday, June 4, 2021 9:33 PM IST
ബെർലിൻ : എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള തീരുമാനത്തിന് ജര്‍മന്‍ കാബിനറ്റിന്‍റെ അംഗീകാരം. തിങ്കളാഴ്ച മുതല്‍ 12 വയസിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നൽകാനാണ് ജര്‍മന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ രാജ്യത്ത് വാക്സിന്‍ വിതരണം നടത്തുന്നത്. അറുപതിനു മേല്‍ പ്രായമുള്ളവരും ഗുരുതരമായ രോഗങ്ങളുള്ളവരും അടക്കം മൂന്ന് പ്രയോറിറ്റി ഗ്രൂപ്പുകളാണുള്ളത്.

ഫൈസര്‍, മോഡേണ, അസ്ട്രസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകളാണ് രാജ്യത്ത് ലഭിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ വിപുലമായ വാക്സിനേഷന്‍ ക്യാന്പുകളാണ് രാജ്യത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വ്യാപകമായി വാക്സിന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ