"നാടിനൊരു പള്‍സ് ഓക്സിമീറ്റര്‍' പദ്ധതിയിൽ ഡബ്ല്യുഎംസി യോടൊപ്പം നിങ്ങള്‍ക്കും പങ്കാളിയാകാം
Saturday, May 15, 2021 6:44 PM IST
ഡബ്ലിൻ: കോവിഡ് വ്യാപനത്തെതുടർന്നു കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലിന്‍റെ അഭ്യർഥന പ്രകാരം പള്‍സ് ഓക്സിമീറ്ററിന്‌ ക്ഷാമം നേരിടുന്ന കേരളത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് സുമനസുകളുടെ സഹകരണത്തോടെ 300 പള്‍സ് ഓക്സിമീറ്റര്‍ നൽകുന്നു.

അയര്‍ലൻഡിലെ പ്രമുഖ ഫാര്‍മസിയായ Molloys Pharmacy യില്‍ നിന്നും 14 യൂറോ മുതലുള്ള പള്‍സ് ഓക്സിമീറ്ററുകള്‍ ഓര്‍ഡര്‍ നല്‍‌കി നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളിയായി ജന്മനാടിന്‌ കൈത്താങ്ങാകാം. Molloys Pharmacy യില്‍ നിന്നും എങ്ങനെ ഓർഡർ ചെയ്യണമെന്നുള്ള വിവരങ്ങള്‍ക്ക് www.wmcireland.com സന്ദര്‍ശിക്കുക.

നിങ്ങളുടെ പരിചയത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നോ, നിങ്ങൾക്ക് നേരിട്ടോ പള്‍സ് ഓക്സിമീറ്ററുകള്‍ ലഭ്യമാക്കാൻ സാധിക്കുമെങ്കിൽ അവയും ഇതോടൊപ്പം അയയ്ക്കാൻ സാധിക്കും.

അടുത്ത ആഴ്ച തന്നെ നാട്ടിലേക്ക് അയയ്‌ക്കേണ്ടതിനാൽ എത്രയും വേഗം ഈ പദ്ധതിയോട് സഹകരിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക് : അനിത്ത് 0870557783 , കിംഗ് കുമാർ 0872365378.