കോവിഡ് മഹാമാരിയിൽ കേരളത്തിന് കൈത്താങ്ങാകുവാൻ സമീക്ഷ
Saturday, May 15, 2021 4:41 PM IST
ലണ്ടൻ: കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തിന് ഒരു കൈത്താങ്ങാകുവാൻ സമീക്ഷ യുകെ പണസമാഹരണം നടത്തുന്നു.

ബിരിയാണി മേളയിലൂടെയും പായസ മേളയിലൂടെയും ലഭിക്കുന്ന ഈ തുകകൾ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സമീക്ഷ ഗ്ലോസ്‌റ്റെർഷെയർ, ലണ്ടൻ ടെറി, ബെൽഫാസ്റ്റ് തുടങ്ങിയ ബ്രാഞ്ചുകളിൽ മേയ് 15 , 18, 21 തീയതികളിൽ ബിരിയാണി മേള.

ബാക്കി ബ്രാഞ്ചുകളിൽ എല്ലാം തന്നെ പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു. വളരെ നല്ല എല്ലായിടത്തുനിന്നും ലഭിക്കുന്നത്. ലണ്ടൻ ടെറി ബ്രാഞ്ചിന്‍റെ പ്രവർത്തനങ്ങളിൽ സ്വദേശികൾ പോലും വളരയധികം പങ്കാളിത്തമാണുണ്ടായത്.

ഗ്ലോസ്‌റ്റർ റോയൽ ഹോസ്പിറ്റൽ നിന്നും നൂറിൽ പരം ഓർഡറുകൾ ലഭിച്ചുവെന്ന് ഗ്ലോസ്‌റ്റർഷെയർ ബ്രാഞ്ച് സെക്രട്ടറി സനോജ് മാത്യു അറിയിച്ചു. ഓർഡറുകൾ എല്ലാം അവർതന്നെ വാങ്ങി വിതരണം ചെയ്യും. പിറന്ന നാടിനുവേണ്ടി വലിയ ഒരു തുക സമ്പാദിച്ചു നല്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് സമീക്ഷ.

രണ്ടാം പ്രളയ കാലത്തും പതിനാലു ലക്ഷത്തോളം രൂപ സമീക്ഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി‍യതായി സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു