കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് ജ​ർ​മ​നി ആ​ദ​ര​മ​ർ​പ്പി​ച്ചു
Monday, April 19, 2021 11:46 PM IST
ബെ​ർ​ലി​ൻ: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ​ക്ക് ജ​ർ​മ​നി ആ​ദ​രാ​ജ്ഞ​ലി​യ​ർ​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ബെ​ർ​ലി​നി​ലെ കൊ​ണ്‍​സേ​ർ​ട്ട് ഹൗ​സി​ൽ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ ദേ​ശീ​യ അ​നു​സ്മ​ര​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ച ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റെ​റ​യ്ൻ​മൈ​യ​ർ വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് രാ​ജ്യ​ത്തി​ന്‍റെ ആ​ദ​ര​വും അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു.

പ്രാ​ർ​ഥ​നാ നി​ർ​ഭ​ര​മാ​യി മ​രി​ച്ച​വ​രു​ടെ ആ​ത്മ​ശാ​ന്തി​യ്ക്കാ​യി പ്ര​സി​ഡ​ന്‍റ് സ്റെ​റ​യ്ൻ​മൈ​യ​ർ മെ​ഴു​കു​തി​രി ക​ത്തി​ച്ചു. കൊ​റോ​ണ വൈ​റ​സ് ഇ​ര​ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി മെ​ഴു​കു​തി​രി ക​ത്തി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ഒ​രു നി​മി​ഷ​മാ​യി ആ​ച​രി​ക്കാ​ൻ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. യു​ദ്ധ​ത്തി​നും നാ​ശ​ത്തി​നും എ​തി​രെ ബെ​ർ​ലി​നി​ൽ ഒ​രു സ്മാ​ര​ക​മാ​യി നി​ല​കൊ​ള്ളു​ന്ന കൈ​സ​ർ വി​ൽ​ഹെം മെ​മ്മോ​റി​യ​ൽ പ​ള്ളി​യി​ൽ ഇ​രു​നേ​താ​ക്ക​ളും ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്തു. പാ​ൻ​ഡെ​മി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​പ്പോ​ഴും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നാ​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു, ച​ട​ങ്ങു​ക​ൾ ടെ​ലി​വി​ഷ​നി​ൽ ത​ത്സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്തി​രു​ന്നു.

കൊ​റോ​ണ വൈ​റ​സ് പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ ഇ​ര​ക​ളാ​യി 80,000 ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. 2020 മാ​ർ​ച്ച് 9 നാ​ണ് ജ​ർ​മ്മ​നി​യി​ൽ ആ​ദ്യ​ത്തെ ര​ണ്ട് കൊ​റോ​ണ വൈ​റ​സ് മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​ത്. എ​സെ​ൻ പ​ട്ട​ണ​ത്തി​ലെ 89 വ​യ​സു​ള്ള ഒ​രു സ്ത്രീ​യും ഹെ​ൻ​സ്ബെ​ർ​ഗി​ലെ 78 വ​യ​സു​ള്ള പു​രു​ഷ​നു​മാ​യി​രു​ന്നു മ​രി​ച്ച​ത്.

രാ​ജ്യ​ത്തെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ള 19,185 പു​തി​യ രോ​ഗി​ക​ളെ​യും 97 പു​തി​യ മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ൻ​സി​ഡെ​ൻ​സ് റേ​റ്റ് 162.3 ആ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ