"എ​ന്‍റെ ഈ​ശോ' സം​ഗീ​ത ആ​ൽ​ബം ത​രം​ഗ​മാ​കു​ന്നു
Wednesday, February 17, 2021 11:12 PM IST
ഫാ. ​ജി​ജോ ക​ണ്ടം​കു​ള​ത്തി സി​എം​എ​ഫ് എ​ഴു​തി ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​യി​ൽ സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ച എ​ന്‍റെ ഈ​ശോ എ​ന്ന സം​ഗീ​ത ആ​ൽ​ബം ത​രം​ഗ​മാ​കു​ന്നു. ഇ​തേ കൂ​ട്ടു​കെ​ട്ടി​ൽ ക​ഴി​ഞ്ഞ ക്രി​സ്മ​സ് കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ മ​ഞ്ഞു​പൊ​ഴി​യു​ന്ന രാ​വി​ൽ എ​ന്ന ഗാ​നം വ​ള​രെ വ​ലി​യ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഉ​ട​ൻ റി​ലീ​സ് ചെ​യ്യു​ന്ന തു​ടി എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​യ ജോ​മോ​ൻ ജോ​ർ​ജീ​ണ് എ​ന്‍റെ ഈ​ശോ- എ​ന്ന ഈ ​ഗാ​ന​ത്തി​ന് ദൃ​ശ്യ​വി​ഷ്കാ​രം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഫാ. ​വി​ൽ​സ​ണ്‍ പു​റ​ത്തി​റ​ക്കി​യ കാ​രു​ണ്യ​ദി​പം എ​ന്ന ആ​ൽ​ബ​ത്തി​ലെ തി​രു​മു​ന്പി​ൽ എ​ന്നു​തു​ട​ങ്ങു​ന്ന ഈ ​ഗാ​നം ആ​ത്മീ​യ അ​നു​ഭൂ​തി​യു​ടെ അ​ർ​ഥ​ത​ല​ങ്ങ​ളെ ദൈ​വി​ക​സ്പ​ർ​ശ​ത്താ​ൽ സു​ന്ദ​ര​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സം​ഗീ​ത​ദൃ​ശ്യ ആ​വി​ഷ്കാ​രം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ജോ​മോ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.പ്ര​ണ​യ ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്ത ആ​ൽ​ബം, നോ​ന്പു​കാ​ല​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തെ വി​ര​ഹ​ത്തി​ലെ​പോ​ലെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു. യേ​ശു​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞ പ​ത്രോ​സി​ന്‍റെ വ്യ​ഥ​യും വീ​ണ്ടെ​ടു​ക്ക​ലു​മാ​ണ് ഈ ​പാ​ട്ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​ടെ ഇ​തി​വൃ​ത്തം.

ഗാ​നം കേ​ൾ​ക്കാം: https://www.youtube.com/watch?v=jL5dOa3_8gc&feature=emb_title

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി