ബ്രിട്ടനിലെ മലയാളിള്‍ക്ക് വിമാന സര്‍വീസ് നിഷേധിച്ച് കേന്ദ്രം
Sunday, January 3, 2021 11:59 AM IST
ലണ്ടന്‍: ഇന്‍ഡ്യയില്‍ നിന്നും ബ്രിട്ടനിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ ജനുവരി എട്ട് വെള്ളിയാഴ്ച മുതല്‍ പുനരാരംഭിയ്ക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ്സിംഗ് പുരി അറിയിച്ചു. ഇതനുസരിച്ച് ജനുവരി 23 വരെ ഓരോ ആഴ്ചയിലും 15 വിമാനങ്ങള്‍ വീതമായിരിയ്ക്കും സര്‍വീസ് നടത്തുന്നത്.

ഡല്‍ഹി, മുംബൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുമാവും സര്‍വീസുകള്‍ ഉണ്ടാവുക എന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ കാര്യത്തില്‍ കേരളത്തെ മാറ്റി നിര്‍ത്തിയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. എയര്‍ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ മൂന്ന് സര്‍വുസുകള്‍ ബ്രിട്ടനിലേയ്ക്ക് നടത്തിരുന്നത്. ഇതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചുവപ്പുകൊടി കാണിച്ചിരിയ്ക്കുന്നത്. അതുകൊണ്ടുതന്നെ അവധിക്കാലത്ത് കേരളത്തില്‍ എത്തിയ ബ്രിട്ടനിലെ മലയാളികളുടെ തിരിച്ചു പോക്ക് ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ എന്നു മാത്രമല്ല വലിയ ഇരുട്ടടി ലഭിച്ച പോലെയായി.

റിപ്പോർട്ട് : ജോസ് കുമ്പിളുവേലില്‍