മാഞ്ചസ്റ്ററിൽ നിന്നും എന്‍റെ കഥ ഒരു ചെറിയ കഥ , ഷോർട്ട് ഫിലിമുമായി ഒരു കൂട്ടം മലയാളികൾ
Wednesday, December 30, 2020 11:49 AM IST
മാഞ്ചസ്റ്റർ: യുകെ മലയാളികൾക്ക് ക്രിസ്മസ് & ന്യൂഇയർ സമ്മാനവുമായി യു കെയിലെ കലാകാരന്മാരുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ നിന്ന് ആദ്യമായി നിർമിച്ച ഷോർട്ട് ഫിലിം "എൻറെ കഥ, ഒരു ചെറിയ കഥ' ക്രിസ്മസ് ദിനത്തിൽ യു-ട്യൂബിൽ റിലീസ് ചെയ്തു.റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ നൂറുകണക്കിന് ആളുകൾ കണ്ട ഈ ഷോർട്ട് ഫിലിമിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് യുകെയിലെ മലയാളികൾക്ക് വേറിട്ട ഒരു അനുഭവമായി മാറുകയാണ് ഈ ഷോർട്ട് ഫിലിം.

നിരവധി നാടകങ്ങളിലൂടെ തങ്ങളുടെ അഭിനയമികവ് കാഴ്ച വച്ചിട്ടുള്ള കലാകാരന്മാരും, കലാകാരികളും ഇതിന്റെ പിന്നിൽ അണിനിരന്നപ്പോൾ സ്ക്രീനിൽ കണ്ടത് അഭിനയവിസ്മയമാണ് . ആദർശ് സോമൻ കഥയും സംവിധാനവും, .ഛായാഗ്രഹണവും എഡിറ്റിങ്ങും സാജു ലസാർ, പശ്ചാത്തലസംഗീതം അരുൺ സിദ്ധാർഥ് , നിർമ്മാണം ഭാഗ്യ ആദർശ് ,ഡബ്ബിങ് സ്നേഹ സിജു, ജോർജ് തോമസ് , ഷോണി തോമസ് എന്നിവർ ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിസ്, ഗതാഗതം സ്റ്റാൻലി ജോൺ. സ്റ്റാഫിന മരിയ സാജു ,ബിജു ജോൺ , ഐബി ബിജു, ആശ ഷിജു, സിന്ധു സ്റ്റാൻലി, സ്റ്റാൻലി ജോൺ , ഫെബിലു സാജു , ഫെബിൽ ജോ സാജു ,മെറിൻ ഷിജു, അലീന സ്റ്റാൻലി , ഡിയോണ സ്റ്റാൻലി ,ഡിവീന സ്റ്റാൻലി ,ഒലിവിയ ജോർജ് ,ജോയൽ ജോർജ് എന്നിവർ അഭിനയിച്ചു. ഷോർട്ട് ഫിലിം കാണുക.റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ