കോവിഡ് കേസുകളില്‍ പുതിയ റെക്കോഡുമായി യുകെ
Wednesday, December 30, 2020 11:43 AM IST
ലണ്ടന്‍: ഒറ്റ ദിവസം 41,385 കോവിഡ് കേസുകളുമായി യുകെയില്‍ പുതിയ റെക്കോഡ്. വൈറസിന്‍റെ പുതിയ വകഭേദമാണ് ഈ കുതിച്ചുകയറ്റത്തിനു കാരണമെന്നാണ് അനുമാനം.മിക്ക ആശുപത്രികളിലും ആവശ്യത്തിന് കിടക്കകള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. 357 പേരും ഒറ്റ ദിവസം മരിച്ചു.

ആശുപത്രികള്‍ പലതും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ചികിത്സകളും മാറ്റിവയ്ക്കുകയാണ്. വൈറസിന്‍റെ പുതിയ വകഭേദം മറ്റുള്ളവരിലേക്ക് 70 ശതമാനം കൂടുതല്‍ വേഗത്തില്‍ പടരുന്നു എന്നാണ് അനുമാനം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ