മു​ൻ​ജ​ർ​മ​ൻ മ​ല​യാ​ളി​ ജോ​സ് പാ​ല​മ​റ്റം നി​ര്യാ​ത​നാ​യി
Monday, December 28, 2020 11:29 PM IST
കോ​ട്ട​യം: മു​ൻ​ജ​ർ​മ​ൻ മ​ല​യാ​ളി​യും കോ​ട്ട​യം അ​മ​ല​ഗി​രി സ്വ​ദേ​ശി​യു​മാ​യ ജോ​സ് പാ​ല​മ​റ്റം (73) നി​ര്യാ​ത​നാ​യി . സം​സ്കാ​രം കോ​ട്ട​യം മു​ടി​യൂ​ർ​ക്ക​ര ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി. 1996 ൽ ​ജ​ർ​മ​നി​യി​ൽ നി​ന്നും നാ​ട്ടി​ലേ​യ്ക്കു മ​ട​ങ്ങി​യ ജോ​സ് വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ ത്രേ​സ്യാ​മ്മ രാ​മ​പു​രം ക​ണി​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോം​സി ജോ​സ് (യു​എ​സ്എ), ര​ഞ്ജി​ത്ത് ജോ​സ് (സൗ​ത്ത്ആ​ഫ്രി​ക്ക). മ​രു​മ​ക്ക​ൾ: ഡോ. ​രാ​ജേ​ഷ് തോ​മ​സ് (യു​എ​സ്എ), നി​മി​ൻ ര​ഞ്ജി​ത്ത് (സൗ​ത്ത്ആ​ഫ്രി​ക്ക).

ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ജോ​സ് പാ​ല​മ​റ്റം ദീ​ർ​ഘ​കാ​ലം ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റാ​യും, ജ​ർ​മ​നി​യി​ലെ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സി​ന്‍റെ ആ​ദ്യ​ത്തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പി​ന്നീ​ട് ചെ​യ​ർ​മാ​നാ​യും നി​ര​വ​ധി ത​വ​ണ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഒ​രു ന​ല്ല സം​ഘാ​ട​ക​നാ​യ ജോ​സ് പാ​ല​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ജ​ർ​മ​നി​യി​ൽ അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്. ഒ​രു കാ​യി​ക താ​ര​മെ​ന്ന നി​ല​യി​ൽ ന​ല്ലൊ​രു വോ​ളി​ബോ​ൾ ക​ളി​ക്കാ​ര​നും ജ​ർ​മ​നി​യി​ൽ മാ​ത്ര​മ​ല്ല യൂ​റോ​പ്പി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും വോ​ളി​ബോ​ൾ മ​ൽ​സ​ര​ങ്ങ​ളും ടൂ​ർ​ണ്ണ​മെ​ന്‍റു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വോ​ളി​ബോ​ൾ ടീം ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

ജോ​സ് പാ​ല​മ​റ്റ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ ജ​ർ​മ​നി​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ചി​ച്ചു. കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ട്, കേ​ര​ള സ​മാ​ജം കൊ​ളോ​ണ്‍, കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്ക്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ്/​യൂ​റോ​പ്പ് റീ​ജി​യ​ൻ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ്, സം​ഗീ​താ ആ​ർ​ട്സ് ക്ള​ബ് കൊ​ളോ​ണ്‍, കെ​പി​എ​സി ജ​ർ​മ​നി, പ്ര​വാ​സി​ഓ​ണ്‍​ലൈ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ചി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ