കുടുംബകൂട്ടായ്മ വർഷാചരണ ഉദ്ഘാടനം കാന്‍റർബറിയിൽ
Monday, November 23, 2020 10:05 PM IST
കാ​ന്‍റ​ർ​ബ​റി: ഇം​ഗ്ല​ണ്ടി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷ​ാച​ര​ണം ന​വം​ബ​ർ 29ന് ​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​ദൂ​ര സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ഓ​രോ സ​ഭാ​വി​ശ്വാ​സി​യും അ​ത​തു ഭ​വ​ന​ങ്ങ​ളി​ൽ തി​രി​ക​ൾ തെ​ളി​ച്ചു പ​ങ്കു​ചേ​രു​ന്ന​തും തു​ട​ർ​ന്നു വ​രും​ദി​വ​സ​ങ്ങ​ളി​ലു​ള്ള കു​ടും​ബ​പ്രാ​ർ​ഥ​ന​ക​ളി​ൽ കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ചൊ​ല്ലു​ന്ന​തു​മാ​ണ്.

രൂ​പ​ത​യു​ടെ എ​ട്ടു റീ​ജ​ണു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളെ ഊ​ർ​ജ​സ്വ​ല​മാ​ക്കി സ​ഭാ​മ​ക്ക​ളു​ടെ വി​ശ്വാ​സ​ജീ​വി​തം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താക്കി​മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തെ മു​ൻ​നി​ർ​ത്തി ആ​ണ് കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണം.