ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബർ 21 ന്
Thursday, November 19, 2020 5:49 PM IST
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബർ 21 ന് നടക്കും.

വൈകുന്നേകം 7 മുതൽ രാത്രി 8.30 വരെ നടക്കുന്ന ശുശ്രൂഷക്ക് ഡയറക്ടർ ഫാ.ഷൈജു നടുവത്താനിയിൽ നേതൃത്വം നൽകും. സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ്‌ , ബ്രദർ ഷാജി ജോർജ് എന്നിവരും പങ്കെടുക്കും .

ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡിയിൽ ഈ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്.

"അവന്‍റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു'.(1 പത്രോസ് 2 : 24) എന്ന തിരുവചനം ഈ അനുഗ്രഹീത ശുശ്രൂഷയിൽ മാംസം ധരിക്കുവാൻ ഇരുപത്തിനാല് മണിക്കൂർ കുരിശിന്‍റെ വഴി ധ്യാനിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥനയും 20 ന് (വെള്ളി) രാവിലെ 5 മുതൽ 21 ന് ശനി രാവിലെ 5 വരെ ഓൺലൈനിൽ സൂമിൽ നടക്കും.

എല്ലാ മൂന്നാം ശനിയാഴ്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കും അതിനൊരുക്കമായുള്ള മധ്യസ്ഥ പ്രാർത്ഥനയിലേക്കും സെഹിയോൻ മിനിസ്ട്രി ഏവരെയും സ്വാഗതം ചെയ്തു.

ID 8894210945
Passcode 100.

റിപ്പോർട്ട്: ബാബു ജോസഫ്