ഡബ്ലിൻ സീറോ മലബാർ സഭയുടെ ഓൺലൈൻ കുടുംബനവീകരണ ധ്യാനം 24,25,26 തീയതികളിൽ
Friday, October 23, 2020 6:52 PM IST
ഡബ്ലിൻ: സീറോ മലബാർ സഭയുടെ ഈ വർഷത്തെ കുടുംബ നവീകരണ ധ്യാനം റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ഒക്ടോബർ 24, 25, 26 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. വൈകുന്നേരം നാലിന് ആരാധന, ജപമല എന്നിവയോടെ ആരംഭിക്കുന്ന ധ്യാനം വിശുദ്ധകുർബാനയോടെ സമാപിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ഓൺലൈനായിട്ടായിരിക്കും ധ്യാനം.

24 നു (ശനി) ഫാ. ജിൻസൻ പോൾ വേങ്ങാശേരിയും 25 നു (ഞായർ) ഫാ. മാത്യു ആശാരിപറമ്പിലും 26 നു (തിങ്കൾ) ഫാ. ഡേവീസ് ചിറമ്മലും ധ്യാനത്തിനു നേതൃത്വം നൽകും.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലൂടെയും (www.syromalabar.ie) സഭയുടെ യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്ക് വഴിയും ധ്യാനത്തിൽ പങ്കെടുക്കുവാൻ അവസരമുണ്ട്. ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബത്തിലും നവീകരണം പ്രാപിക്കുവാൻ ഏവരേയും സഭാ നേതൃത്വം സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ