റെം​ഡെ​സി​വി​റി​നെ ത​ള്ളി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും
Sunday, October 18, 2020 1:31 AM IST
ജ​നീ​വ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ചാ​രം ന​ൽ​കി​യ റെം​ഡെ​സി​വി​ർ കോ​വി​ഡി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കോ​വി​ഡി​നെ​തി​രെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ആ​ൻ​റി​വൈ​റ​ൽ മ​രു​ന്നാ​ണി​ത്.

റെം​ഡെ​സി​വി​റി​ന് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നോ രോ​ഗി​ക​ളു​ടെ ആ​ശു​പ​ത്രി​വാ​സ​ത്തിെ​ൻ​റ ദൈ​ർ​ഘ്യം കു​റ​യ്ക്കു​ന്ന​തി​നോ സ​ഹാ​യ​ക​ര​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. മു​പ്പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്ലാ​യി 11,266 മു​തി​ർ​ന്ന രോ​ഗി​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് നി​ഗ​മ​നം.

കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​ക​ളി​ൽ 28 ദി​വ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷ​വും മ​രു​ന്നി​ന് മ​ര​ണ​നി​ര​ക്കോ ആ​ശു​പ​ത്രി വാ​സ​ത്തിെ​ൻ​റ ദൈ​ർ​ഘ്യ​ത്തെ​യോ കു​റ​ക്കു​ന്നി​ല്ലെ​ന്ന് പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി.

ഹൈ​ഡ്രോ​ക്സി​ക്ളോ​റോ​ക്വി​ൻ, ആ​ൻ​റി എ​ച്ച്ഐ​വി ഡ്ര​ഗ് കോ​ന്പി​നേ​ഷ​നാ​യ ലോ​പി​നാ​വി​ർ/​റി​ട്ടോ​നാ​വി​ർ, ഇ​ൻ​റ​ർ​ഫെ​റോ​ണ്‍ എ​ന്നീ മ​രു​ന്നു​ക​ളു​ടേ​യും ഫ​ല​പ്രാ​പ്തി​യും പ​ഠ​ന​വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​വ​യു​ടെ ട്ര​യ​ലിെ​ൻ​റ പ​ഠ​ന​റി​പ്പോ​ർ​ട്ട് ഇ​നി​യും അ​വ​ലോ​ക​നം ചെ​യ്തി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ