മാര്‍പാപ്പായുടെ അംഗരക്ഷകര്‍ക്കും കോവിഡ്
Tuesday, October 13, 2020 10:28 PM IST
വത്തിക്കാന്‍സിറ്റി: മാര്‍പാപ്പായുടെ അംഗരംക്ഷകരായ നാല് സ്വിസ്ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി തിങ്കളാഴ്ച അറിയിച്ചു. വാരാന്ത്യത്തില്‍ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവരുടെ കോണ്ടാക്ടുകളുടെ കൂടുതല്‍ പരിശോധനകള്‍ തുടരുകയാണ്.

സ്വിസ് ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വത്തിക്കാനിലെ കൊറോണ വിരുദ്ധ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി വക്താവ് അറിയിച്ചു. എല്ലാ കാവല്‍ക്കാരും ഡ്യൂട്ടിയിലാണെങ്കിലും അല്ലെങ്കിലും " അകത്തും പുറത്തും സംരക്ഷണ മാസ്കുകള്‍ ധരിക്കണമെന്ന് ബ്രൂണി അറിയിച്ചു. "മാര്‍പാപ്പയുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കാന്‍" അംഗരക്ഷകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍