ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോസവം: പേര് നൽകാനുള്ള അവസാന തിയതി ഞായറാഴ്ച
Sunday, October 11, 2020 11:59 AM IST
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ പേര് നൽകാനുള്ള അവസാന തീയതി ഇന്ന്. കഴിഞ്ഞ വര്ഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വര്ഷം വെർച്യുൽ ബൈബിൾ കലോത്സവമാണ് നടത്തുക.

തങ്ങൾ കണ്ടതും കേട്ടതും പഠിച്ചറിഞ്ഞതുമായ വിശ്വാസസത്യങ്ങളെ പ്രഘോഷിക്കുകയാണ് ഓരോ ബൈബിൾ കലോത്സവത്തിലൂടെയും നടക്കുക. അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. ഓരോ ഏജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് നടത്തുക. മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തിയതി ഇന്ന് (ഞായറാഴ്ച) സമാപിക്കും.

മത്സരങ്ങൾക്കുള്ള വീഡിയോ ലഭിക്കേണ്ട അവസാന തിയതി നവംബർ ഒന്നാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയയ്ക്കേണ്ട രീതികളെക്കുറിച്ചും അറിയുന്നതിനായി ബൈബിൾ അപ്പോസ്തലേറ്റിന്‍റെ വെബ്സൈറ്റ് സന്ദർശിക്കണമെന്ന് ബൈബിൾ അപ്പോസ്റ്റോലെറ്റിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. http://smegbbiblekalotsavam.com/?page_id=748

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ