സമീക്ഷ യുകെ പൊതുസമ്മേളനം ഒക്ടോബർ നാലിന്, പ്രമുഖർ പങ്കെടുക്കും
Wednesday, September 9, 2020 5:02 PM IST
ലണ്ടൻ: സമീക്ഷ യുകെ നാലാം വാർഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു . ഒക്ടോബർ 4 ന് പൊതുസമ്മേളനവും 11 ന് പ്രതിനിധി സമ്മേളനവും വെബിനാർ ആയാണ് നടത്തുന്നത് . പൊതുസമ്മേളനത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരികരംഗത്ത് പ്രമുഖർ പങ്കെടുക്കും.

യുകെ യിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരനും പ്രമുഖ ആക്ടിവിസ്റ്റുമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ജനറൽ സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎൽഎ, മലയാള സിനിമ നടൻ ഹരീഷ് പേരടി, സുപ്രീം കോടതി അഭിഭാഷകയും ആക്ടിവിസ്റ്റുമായ രശ്മിത രാമചന്ദ്രൻ തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

യുകെയിലെ മലയാളി പ്രവാസി സമൂഹത്തെ സമീക്ഷ യുകെ യുടെ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതിനോടൊപ്പം സമീക്ഷ യുകെ ദേശിയ സമ്മേളനം വൻ വിജയം ആക്കുവാൻ ഏവരുടേയും സഹകരണം ഉണ്ടാവണമെന്നും ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രസിഡന്‍റ് സ്വപ്ന പ്രവീൺ എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ബിജു ഗോപിനാഥ്