ജര്‍മന്‍ കുട്ടികള്‍ക്ക് ജീവിതത്തില്‍ തൃപ്തി കുറവ്
Monday, September 7, 2020 9:27 PM IST
ബര്‍ലിന്‍: ജര്‍മനിയിലെ കുട്ടികള്‍ക്ക് ഇതര യൂറോപ്യന്‍ രാജ്യങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് ജീവിതത്തില്‍ തൃപ്തി കുറവെന്ന് സര്‍വേ റിപ്പോര്‍ട്ട്.യൂനിസെഫിന്‍റെ ഓഫീസ് ഓഫ് റിസര്‍ച്ച് ഇന്നസെന്‍റിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

എല്ലാ കുട്ടികള്‍ക്കും നല്ല ബാല്യം ഉറപ്പു വരുത്താന്‍ ആവശ്യമായ വിഭവശേഷിയുള്ള പല സമ്പന്ന രാജ്യങ്ങളും കുട്ടികളുടെ കാര്യത്തില്‍ പരാജയമാണെന്നാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.

ജര്‍മനിയിലെ കുട്ടികളില്‍ 25 ശതമാനം പേരാണ് അവരുടെ ജീവിതത്തില്‍ തൃപ്തി പ്രകടിപ്പിക്കാത്തത്. നെതര്‍ലന്‍ഡ്സില്‍ ഇത് 10 ശതമാനവും സ്വിറ്റ്സര്‍ലന്‍ഡില്‍ 18 ശതമാനവും ഫ്രാന്‍സില്‍ 20 ശതമാനവുമാണ്.

തുര്‍ക്കിയിലാണ് അസംതൃപ്തരായ കുട്ടികള്‍ ഏറ്റവും കൂടുതല്‍, 48 ശതമാനം. ജപ്പാനില്‍ 38 ശതമാനം കുട്ടികളും യുകെയില്‍ 36 ശതമാനം കുട്ടികളും അസംതൃപ്തരാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ