സുവാറ ബൈബിൾ ക്വിസ്: രണ്ടാം റൗണ്ടിലെ അവസാന ആഴ്ച മത്സരത്തിൽ നൂറുശതമാനം വിജയം 14 കുട്ടികൾക്ക്
Monday, July 27, 2020 11:28 AM IST
പ്രെസ്റ്റൻ: രണ്ടായിരത്തിൽപരം കുട്ടികളുമായി തുടങ്ങിയ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ സുവാറ 2020 ബൈബിൾ ക്വിസ് മത്സരങ്ങൾ വിജയകരമായി മൂന്നാം റൗണ്ടിലേക്ക്. രൂപതയിലെ മതപഠന ക്ലാസ്സിലെ കുട്ടികൾക്കായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിലെ മത്സരത്തോടുകൂടി രണ്ടാം റൗണ്ട് മത്സരങ്ങൾ സമാപിച്ചു.രണ്ടാം റൗണ്ട് മത്സരങ്ങളിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ കിട്ടിയ അമ്പതുശതമാനം കുട്ടികളാണ് മൂന്നാം റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയത്. രണ്ടാം റൗണ്ടിൽ മത്സരിച്ച കുട്ടികളുടെ മത്സരഫലം കുട്ടികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ അയച്ചിട്ടുള്ളതായി ബൈബിൾ ക്വിസ് പി ആർ ഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു . കഴിഞ്ഞ ആഴ്ചത്തെ മത്സരത്തിൽ ഏജ് ഗ്രൂപ്പ് 8 -10 ഗ്രൂപ്പിൽ രണ്ട് കുട്ടികൾ നൂറുശതമാനം വിജയം നേടി. ഏജ് ഗ്രൂപ്പ് 11 -13 നിൽ എട്ട് കുട്ടികളും 14 - 17 ഏജ് ഗ്രൂപ്പിൽ നാല് കുട്ടികളും നൂറുശതമാനം വിജയം നേടി.

രണ്ടാം റൗണ്ട് മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ജോർജ് എട്ടുപറയിൽ അച്ചൻ അഭിനന്ദനങ്ങളും ദൈവാനുഗ്രഹങ്ങളും നേർന്നു. മൂന്നാം റൗണ്ട് മത്സരങ്ങൾക്കുള്ള പഠനഭാഗങ്ങളും മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും രൂപത ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് . സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് 29 നടത്തും. ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ ആഴ്ചത്തെ മത്സരത്തിൽ നൂറ് ശതമാനം വിജയം നേടിയവർ :
http://smegbbiblekalotsavam.com/?page_id=595

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ