യൂ​റോ​പ്യ​ൻ ര​ക്ഷാ പാ​ക്കേ​ജ് ഇ​നി​യും വൈ​ക​രു​ത്: മെ​ർ​ക്ക​ൽ
Saturday, July 4, 2020 9:45 PM IST
ബ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ര​ക്ഷാ പാ​ക്കേ​ജ് ഇ​നി​യും വൈ​കാ​ൻ ഇ​ട​യാ​വ​രു​തെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ. 750 ബി​ല്യ​ൻ യൂ​റോ​യു​ടെ പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച് യൂ​ണി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

കൊ​റോ​ണ വൈ​റ​സ് ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച തെ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ഇ​റ്റ​ലി​യും സ്പെ​യ്നും പാ​ക്കേ​ജ് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യി വാ​ദി​ക്കു​ന്പോ​ൾ, ജ​ർ​മ​നി​യു​ടെ​യും ഫ്രാ​ൻ​സി​ന്‍റെ​യും എ​തി​ർ​പ്പ് കാ​ര​ണ​മാ​ണ് ഇ​തി​നി​യും ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത്.

ഇ​തി​നി​ട​യി​ലാ​ണ് പാ​ക്കേ​ജ് വൈ​കു​ന്ന​തി​ൽ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന​താ​ണ് കൗ​തു​ക​ക​രം. എ​ത്ര​യും വേ​ഗം പാ​ക്കേ​ജി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് മെ​ർ​ക്ക​ൽ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.

ജൂ​ലൈ 17ന് ​ചേ​രു​ന്ന 27 യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​രാ​ജ്യ ത​ല​വ​ൻ​മാ​രു​ടെ യോ​ഗ​ത്തി​ൽ ഇ​തു പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യ​മാ​യി​രി​ക്കും. കൊ​റോ​ണ​വൈ​റ​സ് ബാ​ധ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ശേ​ഷം ഓ​ണ്‍​ലൈ​ൻ അ​ല്ലാ​തെ നേ​രി​ട്ട് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി ന​ട​ത്താ​ൻ പോ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് മാ​ക്രോ​ണു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ മാ​സ്ക്ക് ധ​രി​ക്കാ​തെ എ​ത്തി​യ മെ​ർ​ക്ക​ലി​നോ​ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഉ​യ​ർ​ത്തി​യ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ മാ​സ്ക് ധ​രി​ച്ച് ആ​ദ്യ​മാ​യി പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

മെ​ർ​ക്ക​ൽ എ​ന്നും ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം സ്വ​യം പാ​ലി​ക്കു​ന്നി​ല്ല എ​ന്ന തോ​ന്ന​ൽ ഉ​ള​വാ​ക്കി​യ ചോ​ദ്യ​മാ​യി​രു​ന്നു മാ​ധ്യ​മ​ക്കാ​ർ ഉ​യ​ർ​ത്തി​യ​ത്. അ​തു​പോ​ലെ ത​ന്നെ കൈ​കൂ​പ്പി ന​മ​സ്തേ പ​റ​ഞ്ഞാ​ണ് മെ​ർ​ക്ക​ൽ മ​ക്രോ​ണി​നെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്.

​റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ