മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ ഞായറാഴ്ച, ലോക്ക് ഡൗൺ മൂലം തിരുകർമങ്ങൾ ഓൺലൈൻ വഴി
Saturday, July 4, 2020 11:34 AM IST
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചെസ്റ്റെറിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാൾ ഞായറാഴ്ച നടക്കും. ഐഡിയ സ്റ്റാർ സിംഗർ നന്ദുകിഷോർ ബാബു നയിക്കുന്ന പാലാ മെലഡീസ് ഓർക്കസ്ട്രയുടെ ലൈവ് ഗാനമേളയാണ് ഇക്കുറി തിരുന്നാൾ ആഘോഷങ്ങൾക്ക് നിറം പകരുക.

കോറോണ വൈറസ് മൂലം ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഇക്കുറി തിരുകർമങ്ങളും ഗാനമേളയുമെല്ലാം ഓൺലൈൻ വഴി ആണ് നടക്കുക.പ്രധാനമായും മാഞ്ചസ്റ്റർ മിഷന്‍റെ ഫേസ്ബുക് പേജിലൂടെയും.വിഥിൻഷോ സെൻറ്‌ ആന്റണീസ് ദേവാലയത്തിൻറെ വെബ്സൈറ്റിലൂടെയും തിരുന്നാൾ തിരുക്കർമ്മങ്ങളിൽ വിശ്വാസികൾക്ക് പങ്കാളികളാകാം.
https://www.facebook.com/StThomas-Mission-Manchester-111027933960568/?__tn__=kCH-R&eid=ARCVOI0lvmR4376-hPce_O5FpDMYcZ2-JG_W6HC3rf2SlPUngDmc6KgnK6G0jwbbq22w4hhJsUiw9rw4&hc_ref=ARQR8rCrPmpiZHs7s5PysIqJHkpkoZQU0FdtW1gI5iuP5plOoa53pz5xdXPMe4Tanp4&__xts__[0]=68.ARDzDbvN-Ayrh0atvC5uUoiL5l68x3KL8ex3piooDo6p6uoNBjXwwjLsfXHD0Am_keMBCknS8i28ajpOQF6om3OOvzNAxB7qrhoMeunrVbFt29NoDazD_hbkJNS-o3QhZGGeSSkC1XEeZ16rAycSAIN2N8zIPic1Tczj9PioZdBgreDVQy7mr3XSmNLc708d3CIjpoiyP4ODZIYjyHrIwe81zSZSkGvjQCpF5Gw_oMxQ0ccfITwPEhsc-KqCbuDxWrJ1-XYDPw8mA78VceG2ilZPE2MSGjRVwumS5tbWRIBdvJ34oQilIhuERZhC9ePICUnMq7EsE8U0IeMn9h65PERS83NoYI_xWB3b

തിരുന്നാൾ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ വൈകുന്നേരം നാലിന് നടന്ന ആരാധനയിലും ദിവ്യബലിക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമികത്വം വഹിച്ചു. ശനിയാഴ്ച രാവിലെ 9 .30 നു ദിവ്യബലി ഉണ്ടായിരിക്കും.പ്രധാന തിരുന്നാൾ ദിനമായ നാളെ വൈകുന്നേരം മൂന്നു മുതൽ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും.മാഞ്ചസ്റ്ററിലെ അനുഗ്രഹീത ഗായകരായ റെക്‌സും, ജോഫ്‌റിയും ചേർന്ന് ഒരുക്കുന്ന ഭക്തി ഗാനമേളയായ സ്നേഹസംഗീർത്തനത്തോട് കൂടിയാകും തിരുക്കർമ്മങ്ങൾക്ക് തുടക്കമാവുക തുടർന്ന് നാലിന് ലദീഞ്ഞും ദിവ്യ ബലിയും ഉണ്ടായിരിക്കും.ഫാ.ജോസ് അഞ്ചാനിക്കലിൻറെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുന്നാൾ കുർബാനയെ തുടർന്ന് മാഞ്ചസ്റ്റർ മിഷനിലെ കുടുംബങ്ങൾ പങ്കുചേരുന്ന വെർച്യുൽ പ്രദിക്ഷണവും,ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് ശ്രാമ്പിക്കലിന്റെ തിരുന്നാൾ സന്ദേശവും ഉണ്ടായിരിക്കും.

ഇതേതുടർന്നാണ് ഐഡിയ സ്റ്റാർ സിംഗർ നന്ദുകിഷോർ ബാബു നയിക്കുന്ന പാലാ മെലഡീസ് ഓർക്കസ്ട്രയുടെ ലൈവ് ഗാനമേളക്കു തുടക്കമാവുക. നന്ദുവിനൊപ്പം ബാബു , ജിനി , നിഷാന്ത് തുടങ്ങിയ അനുഗ്രഹീത ഗായകരും ചേരുന്നതോടെ ആസ്വാദകർക്കു നിറ വിരുന്നാകും. പ്രശസ്ത സംഗീതസംവിധായകൻ പൂഞ്ഞാർ വിജയൻ നേതൃത്വം കൊടുക്കുന്ന ഉപകരണസംഗീതത്തിന്റെ അകമ്പടിയോടെ യാണ് ഗാനമേള നടക്കുക.വിശ്വാസികൾക്ക് വൈകുന്നേരം മൂന്നുമുതൽ മാഞ്ചസ്റ്റർ മിഷൻറെ ഫേസ്ബുക് പേജിലൂടെ തീർന്നാൽ ആഘോഷങ്ങളിൽ പങ്കുചേരാം.

വിഥിൻഷോ ഫോറം സെന്ററിൽ വിപുലമായ പരിപാടികളോടെ പ്ലാൻ ചെയ്തിരുന്ന ഇ വർഷത്തെ തിരുന്നാൾ ആഘോഷങ്ങൾ കോവിഡ് മൂലമാണ് വെട്ടിക്കുറച്ചത്.
കെജി മാർക്കോസ്,ബിജു നാരായണൻ,ജി വേണുഗോപാൽ തുടങ്ങീ ഒട്ടേറെ മലയാളത്തിലെ പിന്നണി ഗായകർ മുൻ വർഷങ്ങളിൽ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിനോട് അനുബന്ധിച്ചു നടന്ന ഗാനമേളകൾക്കു നേതൃത്വം നൽകിയിരുന്നു.ചെണ്ടമേളങ്ങളുടെയും വാദ്യ ഘോഷങ്ങളുടെയും അകമ്പടിയോടെ യുള്ള തിരുന്നാൾ പ്രദക്ഷിണങ്ങളും,അഭിവന്ദ്യ പിതാക്കന്മാരുടെ സാനിധ്യവും,ഭക്തിനിർഭരമായ തിരുനാൾ തിരുക്കർമങ്ങളും എല്ലാം മാഞ്ചസ്റ്റർ തിരുന്നാളിന്റെ പ്രത്യകതയാണ്.യുകെയുടെ നാനാഭാഗത്തുനിന്നും ആയിരങ്ങൾ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവം എന്ന പേരിലാണ് മുൻ വർഷങ്ങളിൽ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ അറിയപ്പെട്ടിരുന്നത്.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ ഓൺലൈൻ വഴി പങ്കെടുത്തു ഭാരത അപ്പസ്തോലൻ മാർ തോമാ ശ്ലീഹായുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മാഞ്ചസ്റ്റർ മിഷൻ കോർഡിനേറ്റർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ