ഇ​റ്റ​ലി​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​കു​ന്നു
Thursday, July 2, 2020 10:31 PM IST
റോം: ​കൊ​റോ​ണ വൈ​റ​സ് ബാ​ധ പ​ട​ർ​ന്നു പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ൽ അ​ട​ച്ചി​ട്ട സ്കൂ​ളു​ക​ൾ സെ​പ്റ്റം​ബ​ർ 14നു ​മാ​ത്ര​മാ​യി​രി​ക്കും വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​ർ ത​യാ​റാ​ക്കി വ​രു​ന്നു. പു​തി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ഒ​രു ബി​ല്യ​ൻ യൂ​റോ​യും സ​ർ​ക്കാ​ർ മാ​റ്റി വ​ച്ചി​രി​ക്കു​ന്നു.

ക്ലാ​സു​ക​ളി​ൽ ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്കും കു​ട്ടി​ക​ളെ ഇ​രു​ത്തു​ക. ക്ലാ​സു​ക​ളെ ചെ​റി​യ ലേ​ണിം​ഗ് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ക്കും. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ വ​രാ​ൻ വ്യ​ത്യ​സ്ത സ​മ​യ​വും നി​ശ്ച​യി​ക്കും.

ശ​നി​യാ​ഴ്ച​ക​ൾ സാ​ധാ​ര​ണ​പോ​ലെ പ്ര​വൃ​ത്തി​ദി​വ​സ​മാ​കും. ഹൈ​സ്കൂ​ൾ ക്ളാ​സു​ക​ളി​ൽ ഡി​സ്റ്റ​ൻ​സ് ലേ​ണിം​ഗി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കും. ക്ലാ​സ് റൂ​മു​ക​ൾ​ക്കു​ള്ളി​ൽ നി​ന്ന് അ​ധ്യ​യ​നം പു​റ​ത്തേ​ക്കു കൂ​ടു​ത​ലാ​യി വ്യാ​പി​പ്പി​ക്കാ​നും ന​ട​പ​ടി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ