മോൺ. ജോർജ് റാറ്റ്സിംഗർ അന്തരിച്ചു
Wednesday, July 1, 2020 11:48 PM IST
മ്യൂ​​​ണി​​​ക്ക്: എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ​​​പാ​​​പ്പ ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ന്‍റെ മൂ​​​ത്ത സ​​​ഹോ​​​ദ​​​ര​​​ൻ മോ​​​ൺ. ജോ​​​ർ​​​ജ് റാ​​​റ്റ്സിം​​​ഗ​​​ർ(96) ജ​​​ർ​​​മ​​​നി​​​യി​​​ൽ അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളാ​​​ൽ റേ​​​ഗ​​​ൻ​​​സ്ബ​​​ർ​​​ഗി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ബ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ ക​​​ഴി​​​ഞ്ഞ 18ന് ​​​വ​​​ത്തി​​​ക്കാ​​​നി​​​ൽ​​​നി​​ന്നെ​​​ത്തി ഏ​​​താ​​​നും ദി​​​വ​​​സം സ​​​ഹോ​​​ദ​​​ര​​​നൊ​​​പ്പം ചെ​​​ല​​​വി​​​ട്ടി​​​രു​​​ന്നു. റാ​​​റ്റ്സിം​​​ഗ​​​ർ കു​​​ടും​​​ബ​​​ത്തി​​​ൽ ഇ​​​നി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ എ​​​ന്ന ജോ​​​സ​​​ഫ് റാ​​​റ്റ്സിം​​​ഗ​​​ർ മാ​​​ത്ര​​​മാ​​​ണ്. സ​​​ഹോ​​​ദ​​​രി മ​​​രി​​​യ നേ​​​ര​​​ത്തേ മ​​​രി​​​ച്ചു. ജോ​​​സ​​​ഫ്, ജോ​​​ർ​​​ജ് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ കു​​​ട്ടി​​​ക്കാ​​​ലം മു​​​ത​​​ൽ വ​​​ള​​​രെ അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

ഇ​​​രു​​​വ​​​രും വൈ​​​ദി​​​ക​​​പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ച​​​ത് ഒരേ ദി​​​വ​​​സം. ജ്യേ​​ഷ്ഠ​​ൻ ഉ​​​റ്റ​​​തോ​​​ഴ​​​ൻ മാ​​​ത്ര​​​മ​​​ല്ല, വി​​​ശ്വ​​​സ്ത​​​നാ​​​യ വ​​​ഴി​​​കാ​​​ട്ടി​​​യു​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് ബ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

നാ​​​സി കാ​​​ല​​​ത്തെ തി​​​ക്താ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും സൈ​​​നി​​​ക സേ​​​വ​​​ന​​​വും സം​​​ഗീ​​​ത​​​വും സ​​​മ്മേ​​​ളി​​​ച്ച ജീ​​​വി​​​ത​​​മാ​​​യി​​​രു​​​ന്നു ജോ​​​ർ​​​ജി​​​ന്‍റേ​​​ത്. ബ​​​വേ​​​റി​​​യ​​​ സംസ്ഥാനത്തെ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ജോ​​​സ​​​ഫ് റാ​​​റ്റ്സിം​​​ഗ​​​റി​​​ന്‍റെ​​​യും മ​​​രി​​​യ​​​യു​​​ടെ​​​യും മൂ​​​ത്ത മ​​​ക​​​നാ​​​യി 1924 ജ​​​നു​​​വ​​​രി 15നാ​​​ണു ജ​​​ന​​​നം. അ​​​ച്ഛ​​​ന്‍റെ സം​​​ഗീ​​​താ​​​ഭി​​​രു​​​ചി ജോ​​​ർ​​​ജി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​തി​​​നൊ​​​ന്നാം വ​​​യ​​​സിൽ ഇ​​​ട​​​വ​​​ക​​​യി​​​ലെ ഓ​​​ർ​​​ഗ​​​ൺ വാ​​​യി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി.

1935ൽ ​​​ജോ​​​ർ​​​ജ് വൈ​​​ദി​​​ക​​​പ​​​ഠ​​​ന​​​ത്തി​​​നു ചേ​​​ർ​​​ന്നു. പ​​​ക്ഷേ, ജ​​​ർ​​​മ​​​നി​​​യി​​​ലെ നാ​​​സി ഭ​​​ര​​​ണ​​​കൂ​​​ടം 1942ൽ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​നു നി​​​ർ​​​ബ​​​ന്ധി​​​ത സൈ​​​നി​​​ക സേ​​​വ​​​നം വി​​​ധി​​​ച്ചു. ഇ​​​റ്റ​​​ലി​​​യി​​​ൽ പോ​​​രാ​​​ടി. 1945 മാ​​​ർ​​​ച്ചി​​​ൽ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ പി​​​ടി​​​കൂ​​​ടി നേ​​​പ്പി​​​ൾ​​​സി​​​ൽ ത​​​ട​​​വി​​​ലാ​​​ക്കി. മാ​​​സ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണ് മോ​​​ചി​​​ത​​​നാ​​​യ​​​ത്.

1947ൽ ​​​ജോ​​​ർ​​​ജും ജോ​​​സ​​​ഫും ഒ​​​രു​​​മി​​​ച്ച് വൈ​​​ദി​​​ക​​​പ​​​ഠ​​​ന​​​ത്തി​​​നു ചേ​​​ർ​​​ന്നു. 1951 ജൂ​​​ൺ 29ന് ​​​ഒ​​​രു​​​മി​​​ച്ചു പൗരോഹിത്യം സ്വീ​​​ക​​​രി​​​ച്ചു.

സം​​​ഗീ​​​തംകൊ​​​ണ്ടാ​​​ണ് ജോ​​​ർ​​​ജ് ദൈ​​​വ​​​ത്തെ സേ​​​വി​​​ച്ച​​​ത്. ആ​​​റു വ​​​ർ​​​ഷ​​​ത്തെ സം​​​ഗീ​​​ത​​​പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം 1957-64 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ട്രൗ​​​ൺ​​​സ്റ്റൈ​​​ൻ ക്വ​​​യ​​​റി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യി. 1964മു​​​ത​​​ൽ 94 വ​​​രെ​​​യു​​​ള്ള മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് റേ​​​ഗ​​​ൻ​​​സ്ബ​​​ർ​​​ഗ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ഗാ​​​യ​​​ക സം​​​ഘ​​​മാ​​​യ റേഗ​​​ൻ​​​സ്ബ​​​ർ​​​ഗ​​​ർ ഡോം​​​സ്പാ​​​റ്റ്സ​​​ന്‍റെ മ്യൂ​​​സി​​​ക് ക​​​ണ്ട​​​ക്ട​​​ർ ആ​​​യി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ലോ​​​ക​​​ത്തെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തി ആയിര ത്തിലേറെ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ന്‍റെ സം​​​ഗീ​​​താ​​​ഭി​​​രു​​​ചി ത​​​ന്നി​​​ൽ​​​നി​​​ന്നു പ​​​ക​​​ർ​​​ന്ന​​​താ​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

എ​​​ന്തും വെ​​​ട്ടി​​​ത്തു​​​റ​​​ന്നു പ​​​റ​​​യു​​​ന്ന പ്ര​​​കൃ​​​ത​​​മാ​​​യി​​​രു​​​ന്നു ജോ​​​ർ​​​ജി​​​ന്‍റേ​​​ത്. 2005ൽ ​​​ജോ​​​സ​​​ഫ് റാ​​​റ്റ്സിം​​​ഗ​​​ർ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ മേ​​​ല​​​ധ്യ​​​ക്ഷ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ജോ​​​ർ​​​ജ് സ​​​ന്തോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ല്ല. “ഇ​​​തൊ​​​ട്ടും പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​ല്പം നി​​​രാ​​​ശ​​​നു​​​മാ​​​ണ്. എ​​​ന്തൊ​​​ക്കെ​​​യാ​​​യാ​​​ലും മ​​​നു​​​ഷ്യ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക​​​പ്പു​​​റം ദൈ​​​വ​​​ഹി​​​ത​​​മാ​​​ണു ന​​​ട​​​ക്കേ​​​ണ്ട​​​ത്” -ഇ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.