ഒഐസിസി അയർലൻഡ് നേതൃത്വം നൽകുന്ന ആഗോള ആരോഗ്യ പാഠങ്ങൾ
Friday, June 26, 2020 6:41 PM IST
ഡബ്ലിൻ : ഐഒസി/ ഒഐസിസി അയർലൻഡിന്‍റെ നേതൃത്വത്തിൽ കോവിഡ് - ആഗോള ആരോഗ്യ പാഠങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി, ജൂൺ 28 നു (ഞായർ) ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

അമേരിക്കയിലെ കോവിഡ് ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വരുന്ന ഡോക്ടർ റെബേക്ക 25-ഓളം വർഷമായി അവിടെ തന്നെ സ്ഥിരതാമസക്കാരിയും സാമൂഹിക, സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന മലയാളി സാന്നിധ്യവുമാണ്. ആരോഗ്യ രംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുള്ള ഡോ. റെബേക്ക മിനി വർഗീസ് തൃശൂർ സ്വദേശിനിയാണ്.

ഞായറാഴ്ച ഉച്ചകഴിഞ്ഞു അയർലൻഡ് സമയം 1:30 ന് Oicc Ireland ന്‍റെ ഫേസ്ബുക് പേജിൽ നിന്നായിരിക്കും ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് സംഘടകർ അറിയിച്ചു.

റിപ്പോർട്ട്: റോണി കുരിശിങ്കൽപറമ്പിൽ