സി​സ്റ്റ​ർ ബ​ഞ്ച​മി​ൻ മേ​രി എ​ഴു​ത​ന​വ​യ​ലി​ൽ എ​സ്എ​ബി​എ​സ് നി​ര്യാ​ത​യാ​യി
Saturday, May 23, 2020 4:08 AM IST
കൂ​ത്ര​പ്പ​ള്ളി: ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശ്ശേ​രി പി​താ​വി​ന്‍റെ നാ​മ​ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ വൈ​സ്പോ​സ്റ​റു​ലേ​റ്റ​ർ സി​സ്റ്റ​ർ ബ​ഞ്ച​മി​ൻ മേ​രി എ​ഴു​ത​ന​വ​യ​ലി​ൽ എ​സ്എ​ബി​എ​സ് (ലി​ല്ലി - 79) വെ​ള​ളി​യാ​ഴ്ച നി​ര്യാ​ത​യാ​യി. ഭൗ​തി​ക​ശ​രീ​രം മെ​യ് 25 തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൂ​ത്ര​പ്പ​ള​ളി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ കൊ​ണ്ടു വ​രു​ന്ന​തും സം​സ്ക്കാ​ര ശു​ശ്രൂ​ഷ​ക​ൾ 26 ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 ന് ​ആ​രം​ഭി​ച്ച് 12 ന് ​വാ​ഴ​പ്പ​ള​ളി മ​ഠം ചാ​പ്പ​ലി​ലെ സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മ​ഠം വ​ക സി​മി​ത്തേ​രി​യി​ൽ സം​സ്ക്ക​രി​ക്കു​ന്ന​തു​മാ​ണ്.

പ​രേ​ത പാ​ലാ രൂ​പ​ത​യി​ൽ ക​ട​നാ​ട് ഇ​ട​വ​ക എ​ഴു​ത​ന​വ​യ​ലി​ൽ പ​രേ​ത​രാ​യ തോ​മ​സ്,മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ : ജോ​സ് തോ​മ​സ് (ജ​ർ​മ​നി), ത​ങ്ക​മ്മ ജോ​ർ​ജ്ജ് വ​ട്ട​യ്ക്കാ​ട്ട് (കു​ണി​ഞ്ഞി), മേ​രി ജോ​സ​ഫ് ക​രി​യാ​ങ്ക​ൽ (മ​ഞ്ചേ​രി), ജോ​യി തോ​മ​സ് (ജ​ർ​മ​നി), ടോ​മി തോ​മ​സ് ക​ട​നാ​ട്, ബേ​ബി തോ​മ​സ് (ജ​ർ​മ​നി), ഡോ​ളി തോ​മ​സ് പാ​ല​യ്ക്ക​ൽ (ജ​ർ​മ​നി).

കോ​ട്ട​യം സി​ആ​ർ​ഐ യൂ​ണി​റ​റ് പ്ര​സി​ഡ​ന്‍റും, ച​ങ്ങ​നാ​ശേ​രി പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യി​രു​ന്ന സി​സ്റ്റ​ർ വാ​ർ​ഡ​ൻ, സു​പ്പീ​രി​യ​ർ, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ, ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ എ​ന്നീ നി​ല​ക​ളി​ൽ അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ ് ഹൈ​സ്ക്കൂ​ൾ, അ​സം​പ്ഷ​ൻ കോ​ളേ​ജ്, വാ​ഴ​പ്പ​ള​ളി ടി.​ടി.​ഐ, അ​മ​ല ഗി​രി ബി​കെ കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ഇ​രു​പ​തി​ൽ​പ​രം ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വാ​യ സി​സ്റ്റ​ർ കെ​സി​ബി​സി​യു​ടെ മാ​ധ്യ​മ​ക​മ്മീ​ഷ​ന്‍റെ 2016 ലെ ’​ഗു​രു​പൂ​ജ’ പു​ര​സ്ക്കാ​ര ജേ​താ​വു​മാ​ണ്.

കൊ​റോ​ണ വൈ​റ​സ് പ​ട​രാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന മു​ൻ​ക​രു​ത​ലു​ക​ളോ​ട് സ​ഹ​ക​രി​ച്ചാ​യി​രി​ക്കും സം​സ്ക്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ക. ശു​ശ്രൂ​ഷ​ക​ൾ ഓ​ണ്‍ ലൈ​നി​ൽ കാ​ണു​വാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ