കോ​വി​ഡ് 19: ദുഃ​ഖ​വെ​ള്ളി ആ​രാ​ധ​ന​ക​ളി​ൽ പു​തി​യ പ്രാ​ർ​ഥ​ന​യ്ക്ക് വ​ത്തി​ക്കാ​ൻ അം​ഗീ​കാ​രം ന​ൽ​കി
Thursday, April 2, 2020 9:44 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക​മാ​കെ കൊ​റോ​ണ​വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ദുഃ​ഖ​വെ​ള്ളി ആ​രാ​ധ​ന​ക​ളി​ൽ പു​തി​യ പ്രാ​ർ​ഥ​ന ഉ​ൾ​പ്പെ​ടു​ത്താ​ൻ വ​ത്തി​ക്കാ​ൻ അം​ഗീ​കാ​രം ന​ൽ​കി. ഈ ​പ​ക​ർ​ച്ച​വ്യാ​ധി ലോ​ക​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞു പോ​കാ​ൻ പ്ര​ത്യേ​ക കു​ർ​ബാ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നും ലോ​ക​മെ​ങ്ങു​മു​ള്ള വൈ​ദി​ക​ർ​ക്ക് വ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

പു​രാ​ത​ന​മാ​യ ചി​ല പ്രാ​ർ​ഥ​ന​ക​ൾ പ​രി​ഷ്ക​രി​ച്ചാ​ണ് പു​തി​യ പ്രാ​ർ​ഥ​ന രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക്രി​സ്തു​വി​ൽ വി​ശ്വ​സി​ക്കാ​ത്ത​വ​രെ​യും നി​രീ​ശ്വ​ര​വാ​ദി​ക​ളെ​യു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള​താ​ണി​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ