കോ​വി​ഡ് 19: ഓ​സ്ട്രി​യ​യി​ൽ വൈ​റ​സ് ബാ​ധി​ത​ർ പ​തി​നാ​യി​രം ക​വി​ഞ്ഞു
Thursday, April 2, 2020 9:42 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ കൊ​റോ​ണ പോ​സി​റ്റീ​വ് ടെ​സ്റ്റ് ചെ​യ്ത​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​ര​ത്തി​ല​ധി​കം ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് 10,019 പേ​ർ വൈ​റ​സ് ബാ​ധി​ത​രാ​യാ​താ​യി മാ​ർ​ച്ച് 31ന് ​വൈ​കു​ന്നേ​രം 5 വ​രെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ച ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 128 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് തി​റോ​ൾ-2,334, ലോ​വ​ർ ഓ​സ്ട്രി​യ-1,629, അ​പ്പ​ർ ഓ​സ്ട്രി​യ-1,599, വി​യ​ന്ന-1,390, സ്റ്റൈ​റി​യ-1,049, സാ​ൽ​സ്ബു​ർ​ഗ്-917, ഫോ​റാ​ർ​ബെ​ർ​ഗ്-646, ക​രി​ന്തി​യ-273, ബു​ർ​ഗ​ൻ​ലാ​ൻ​ഡ്-182 എ​ന്നി​ങ്ങ​നെ​യാ​ണ് അ​ണു​ബാ​ധ​യു​ടെ വ്യാ​പ​നം. 1095 പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​ണു​ബാ​ധ​യു​ടെ വ്യാ​പ​നം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ മാ​സ്കു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ഏ​പ്രി​ൽ 6 തി​ങ്ക​ളാ​ഴ്ച മു​ത​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും മ​രു​ന്നു​ക​ട​ക​ളി​ലും മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി. ഏ​പ്രി​ൽ 1 ബു​ധ​നാ​ഴ്ച മു​ത​ൽ മാ​സ്കു​ക​ൾ ല​ഭ്യ​മാ​കും. ഈ​സ്റ്റ​റി​നു​ശേ​ഷം മ​തു​റ പ​രീ​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി