ഓസ്ട്രിയയിൽ കൊറോണ ബാധിതരുടെ എണ്ണം പതിനായിരം കടന്നു
Thursday, April 2, 2020 7:24 AM IST
വിയന്ന: ഓസ്ട്രിയയിൽ 9974 പേർക്ക് കൊറോണ ബാധയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ 128 പേരാണ് മരണമടഞ്ഞത്.

വിവിധ സംസ്ഥാനങ്ങളിൽ: ബുർഗൻ ലാൻഡിൽ 182 പേർക്ക് രോഗം ബാധിച്ചു. 3 പേർ മരണമടഞ്ഞു. ലോവർ ഓസ്ട്രിയയിൽ രോഗികൾ 1616 ഉം മരണമടഞ്ഞത് 28 ഉം ആളുകളാണ്.

ക്വാറന്‍റൈനിൽ 273 രോഗബാധിതരും 2 പേർ മരണമടയുകയും ചെയ്തു. അപ്പർ ഓസ്ട്രിയയിൽ 1596 പേർക്ക് രോഗബാധിതരും 10 പേർക്ക് ജീവഹാനിയും സംഭവിച്ചു.

സാൾസ് ബുർഗിൽ രോഗികളുടെ എണ്ണം 911 ഉം മരണമടഞ്ഞത് 9 ഉം പേരാണ്. സ്റ്റയർ മാർക്കിൽ 1049 പേരെ രോഗം ബാധിച്ചപ്പോൾ 30 പേർ മരിച്ചു. ടിറോളിൽ രോഗബാധിതർ 2323 ഉം മരിച്ചവർ 19 ഉം ആണ്.

ഫൊറാറൽ ബർഗിൽ 646 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 2 പേർ മരിച്ചു. രാജ്യ തലസ്ഥാനമായ വിയന്നയിൽ 1378 പേർക്ക് രോഗം ബാധിച്ചപ്പോൾ മരണസംഖ്യ 25 ആണ്.

രാജ്യത്തെ ഏറ്റവും ജന നിബിഡമായ വിയന്നയെക്കാൾ കൂടുതലാണ് ടിറോൾ സംസ്ഥാനത്തെ രോഗികളുടെ എണ്ണം, 2323. ഏറ്റവും അധികം പേര് മരണമടഞ്ഞത് സ്റ്റയർമാർക്കിലാണ്.


റിപ്പോർട്ട്: ഷിജി ചീരംവേലില്‍