ലണ്ടൻ മലയാള സാഹിത്യവേദി യൂട്യൂബ് ചാനൽ ആരംഭിക്കുന്നു
Monday, March 30, 2020 5:19 PM IST
ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദി പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ഭാഷാസ്നേഹികൾക്കായി യൂട്യൂബ് ചാനൽ ആരംഭിക്കുന്നു.

സാംസ്‌കാരിക സമ്മേളനങ്ങളുടെയും കലാമേളകളുടെയും ലൈവ് സ്ട്രീമിംഗ്, അഭിമുഖങ്ങൾ തുടങ്ങിയ പ്രവർത്തന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനൽ ലോക പ്രവാസിമലയാളികൾക്ക് തങ്ങളുടെ സാഹിത്യരചനകൾ കൂടുതൽ വായനക്കാരിൽ എത്തുന്നതിനും അന്യം നിന്നു പോകുന്ന തനത് കേരളീയ കലകളുടെ വളർച്ചക്കും കാരണമാകുമെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോഓർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.

യുകെയിലെ അബർഡീനിൽ താമസിക്കുന്ന ജോർജ് അറങ്ങാശേരി എഴുതിയ "കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ" വായിച്ചുകൊണ്ടു തുടക്കം കുറിക്കുന്നു. കഥ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.

ലോകത്തിനു തന്നെ ഭീക്ഷണിയായി വളരുന്ന കൊറോണ വൈറസ് പടരുന്ന ഈ വേളയിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ പൊതുപരിപാടികൾ എല്ലാം മാറ്റി വച്ചിരിക്കുകയാണ്. ഈ സമയം വീട്ടു തടങ്കലിൽ എന്ന പോലെ കഴിയുന്ന മലയാളികൾക്ക് ഈ ചാനൽ ഒരു ആശ്വാസം ആകും. ഈ ചാനലിന്‍റെ പ്രവർത്തനത്തിൽ പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർ ലണ്ടൻ
മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോഓർഡിനേറ്റർ സി.എ. ജോസഫുമായി 0784674602 ബന്ധപ്പെടുക.

Kalapathil Kollappettavarude Aathmakkal - Story - George Arangasseri