പ്രീതി പട്ടേലിനു പിന്തുണയുമായി അനുയായികള്‍
Friday, February 21, 2020 9:55 PM IST
ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേലിനു പിന്തുണയുമായി അനുയായികള്‍ രംഗത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെമേൽ മെക്കിട്ടു കയറയുന്നു എന്ന പരാതി ശക്തമായ സാഹചര്യത്തിലാണിത്.

ഉദ്യോഗസ്ഥരെ രാത്രി വൈകിയും മീറ്റിങ്ങുകള്‍ക്കു വിളിച്ചു വരുത്തുന്നു എന്നാണ് പ്രധാന ആരോപണം. വിദേശ ക്രിമിനലുകളെ നാടുകടത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അമിത ജോലിയാണ് ഉന്നത ഉദ്യോഗസ്ഥരെ വിറളി പിടിപ്പിക്കുന്നത്.

ഹോം ഡിപ്പാര്‍ട്ട്മെന്‍റിലെ പെര്‍മനന്‍റ് സെക്രട്ടറി സര്‍ ഫിലിഫ്ഫ് ററ്റ്നാമിനെ പുറത്താക്കാന്‍ പ്രീതി ശ്രമിക്കുന്നതായും ആരോപണം ഉയരുന്നു.

എന്നാല്‍, ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളയുന്ന അനുയായികള്‍, ഒന്നാന്തരം ടീം പ്ളെയറാണ് പ്രീതി എന്നാണ് വിശേഷിപ്പിക്കുന്നത്. പക്കാ പ്രഫഷണലായ സമീപനങ്ങളാണ് പ്രീതിയുടേതെന്ന് ബിസിനസ് മിനിസ്റ്റര്‍ നദീ സഹാവിയും സാക്ഷ്യപ്പെടുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ