വലതുപക്ഷ ഭീകരന്‍ വിശ്വസിച്ചിരുന്നത് അന്യഗ്രഹജീവികളില്‍
Friday, February 21, 2020 9:51 PM IST
ബര്‍ലിന്‍: ജര്‍മനിയിലെ ഹാനോയില്‍ വെടിവയ്പു നടത്തിയ വലതുപക്ഷ ഭീകരന്‍ വിശ്വസിച്ചിരുന്നത് കോണ്‍സ്പിറസി തിയറികളിലെന്ന് സൂചന.അന്യഗ്രഹ ജീവികളുണ്ടെന്നു വിശ്വസിക്കുന്ന ഇയാള്‍, മൈന്‍ഡ് കണ്‍ട്രോള്‍ പോലുള്ള സിദ്ധാന്തങ്ങളും പഠിക്കാന്‍ ശ്രമിച്ചിരുന്നു.യുഎസിന്‍റെ രഹസ്യ കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടത്തുന്നതായും ഇയാള്‍ കരുതുന്നു.

ആഗോളതലത്തില്‍ വംശീയ ശുദ്ധീകരണം നടത്താനുള്ള പദ്ധതി ഉള്‍പ്പെടുന്നതാണ് ഇയാള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 24 പേജ് വരുന്ന രേഖ. മുസ് ലിംകളെയും ജൂതരെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കണമെന്നതാണ് ഇയാളുടെ ആശയം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍