ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരേ അപ്പീലുമായി മല്യ
Wednesday, February 12, 2020 9:54 PM IST
ലണ്ടന്‍: ഇന്ത്യയ്ക്കു കൈമാറാനുള്ള ബ്രിട്ടീഷ് കോടതി ഉത്തരവിനെതിരേ വിവാദ വ്യവസായി വിജയ് മല്യ ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ വഞ്ചന- കള്ളപ്പണ കേസുകളിലാണ് മല്യയെ കൈമാറാന്‍ നേരത്തെ കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നത്. 2017ല്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത മല്യയുടെ അപ്പീലില്‍ ഹൈക്കോടതി അടുത്ത ദിവസം വാദംകേള്‍ക്കും.

തട്ടിപ്പു നടത്തണമെന്ന ഉദ്ദേശ്യത്തോടെ, തന്‍റെ കിംഗ്ഫിഷര്‍ വിമാനക്കമ്പനിക്കുവേണ്ടി 9000 കോടി രൂപ ബാങ്ക് വായ്പ വാങ്ങിയെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന ഇന്ത്യയുടെ വാദത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ മല്യക്ക് കോടതി അനുമതി നല്‍കിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ