യു​ക്മ ഒ​രു​ക്കു​ന്ന "​യു​ക്മ - അ​ലൈ​ഡ് ആ​ദ​ര​സ​ന്ധ്യ 2020' ഫെ​ബ്രു​വ​രി ഒ​ന്നി​ന്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Wednesday, January 22, 2020 10:30 PM IST
ല​ണ്ട​ൻ: ദ​ശാ​ബ്ദി പി​ന്നി​ട്ട യു​ക്മ ല​ണ്ട​ൻ ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ "ആ​ദ​ര​സ​ന്ധ്യ 2020'ന് ഇ​നി പ​ത്തു ദി​വ​സ​ങ്ങ​ൾ കൂ​ടി മാ​ത്രം ശേ​ഷി​ച്ചി​രി​ക്കെ, പ​രി​പാ​ടി​യു​ടെ അ​വ​സാ​ന ഘ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ. ലോ​ക മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ത്ത് വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്ക് യു ​കെ മ​ല​യാ​ളി​ക​ളു​ടെ ആ​ദ​ര​വാ​കും "യു​ക്മ - അ​ലൈ​ഡ് ആ​ദ​ര​സ​ന്ധ്യ 2020'.

​യു​കെ​യി​ലെ പ്ര​ബ​ല ബി​സി​ന​സ് സം​രം​ഭ​ക​രാ​യ അ​ലൈ​ഡ് മോ​ർ​ട്ട​ഗേ​ജ് സ​ർ​വീ​സ​സ് മു​ഖ്യ പ്രാ​യോ​ജ​ക​രാ​കു​ന്ന ന്ധ​ആ​ദ​ര​സ​ന്ധ്യ 2020ന്ധ ​നോ​ർ​ത്ത് ല​ണ്ട​നി​ലെ എ​ൻ​ഫീ​ൽ​ഡി​ലു​ള്ള സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് കാ​ത്ത​ലി​ക് കോ​ള​ജി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​ര​ങ്ങേ​റും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ക​ലാ​പ്ര​തി​ഭ​ക​ളു​ടെ മി​ന്നു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടും. മൂ​ന്നാ​മ​ത്തെ ത​വ​ണ യു​ക്മ ന​ട​ത്തു​ന്ന "യു​ക്മ യു ​ഗ്രാ​ന്‍റ് - 2019'ന്‍റെ ന​റു​ക്കെ​ടു​പ്പ് ന്ധ​ആ​ദ​ര​സ​ന്ധ്യ 2020ന്ധ ​വേ​ദി​യി​ൽ വ​ച്ചു ന​ട​ത്തു​ന്ന​താ​ണ്.

യു​ക്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള ചെ​യ​ർ​മാ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യു​ള്ള സ​മി​തി ഉ​ട​ൻ​ത​ന്നെ പു​ര​സ്കാ​ര ജേ​താ​ക്ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് "ആ​ദ​ര​സ​ന്ധ്യ 2020' ​ഇ​വ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു. ലോ​ക പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും മ​ല​യാ​ള ഭാ​ഷ​ക്കും സം​സ്കാ​ര​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ വി​ല​യി​രു​ത്തി​ക്കൊ​ണ്ട് വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഞ്ചു വ്യ​ക്തി​ക​ൾ​ക്കും, യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും യു​ക്മ​യ്ക്കും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി അ​ഞ്ച് യു​കെ മ​ല​യാ​ളി​ക​ൾ​ക്കു​മാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

എ​ഴു​നൂ​റി​ൽ​പ്പ​രം ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ള്ള പ്ര​ധാ​ന ഹാ​ളി​ൽ, മി​ക​വു​റ്റ എ​ൽ ഇ ​ഡി സ്ക്രീ​നി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ആ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ക. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന പ്രോ​ഗ്രാം രാ​ത്രി എ​ട്ടു വ​രെ നീ​ണ്ടു​നി​ൽ​ക്കും. ന്ധ​ആ​ദ​ര​സ​ന്ധ്യ 2020ന്ധ​ന് പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടാ​തെ മു​ന്നൂ​റോ​ളം കാ​റു​ക​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് കോ​ളേ​ജി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ഫു​ഡ് സ്റ്റാ​ളു​ക​ൾ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടു മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും. യു​ക്മ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും യു ​കെ മ​ല​യാ​ളി ക​ലാ​സ്നേ​ഹി​ക​ൾ​ക്കും ഒ​ത്തു​ചേ​ർ​ന്ന് ആ​ഘോ​ഷി​ക്കാ​ൻ പ​റ്റു​ന്ന​വി​ധ​മാ​ണ് "ആ​ദ​ര​സ​ന്ധ്യ 2020' ​വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ മേ​ൽ​വി​ലാ​സം:-

St.Ignatious College,
Turkey Street, Enfield,
London - EN1 4NP.