അ​യ​ർ​ല​ൻ​ഡി​ൽ സ​ത്ഗ​മ​യ മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Monday, January 20, 2020 10:46 PM IST
ഡ​ബ്ലി​ൻ : ഭ​ക്തി​യു​ടെ ഭ​സ്മ​ക്കു​റി ചാ​ർ​ത്തി ഭ​ക്ത​ക​ണ്ഠ​ങ്ങ​ളി​ൽ നി​ന്നു​യ​ർ​ന്ന ശ​ര​ണം വി​ളി​ക​ളാ​ൽ അ​യ​ർ​ല​ൻ​ഡി​ലും മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷം ഭ​ക്തി​സാ​ന്ദ്ര​മാ​യി. ആ​ദ്യ​ഹി​ന്ദു മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ സ​ത്ഗ​മ​യ സ​ദ്സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ളോ​ണീ റോ​യ​ൽ മീ​ത്ത് പി​ച്ച് & പു​ട്ട് ക്ല​ബി​ൽ ക്ഷേ​ത്ര​മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ, അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​നു​മു​ന്നി​ൽ നി​ല​വി​ള​ക്ക് തെ​ളി​ച്ചു ശ​ബ​രീ​ശ​ന് പു​ഷ്പ്പാ​ഞ്ജ​ലി​യും കാ​ണി​ക്ക​യു​മ​ർ​പ്പി​ച്ചു ശ​ര​ണം വി​ളി​ക​ളാ​ൽ മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ദീ​പാ​രാ​ധ​ന ദ​ർ​ശി​ച്ചു ഭ​ക്ത​ജ​ന​ങ്ങ​ൾ സാ​യൂ​ജ്യ​മ​ട​ഞ്ഞു.

ക​ലി​യു​ഗ വ​ര​ദ​നാ​യ ശ​ബ​രി​മ​ല ശ്രീ ​ധ​ർ​മ്മ​ശാ​സ്താ​വി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​നാ​യി, മ​ന​സി​ലും വ​ച​സി​ലും ഭ​ക്തി​യു​ടെ പു​ണ്യം​നി​റ​ച്ച് ബ്ര​ഹ്മ​ശ്രീ ഇ​ട​ശ്ശേ​രി രാ​മ​ൻ ന​ന്പൂ​തി​രി, പ്ര​ദീ​പ് ന​ന്പൂ​തി​രി എ​ന്നി​വ​രു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന നീ​രാ​ഞ്ജ​നം, നെ​യ്യ​ഭി​ഷേ​കം, അ​ഷ്ടോ​ത്ത​രി, അ​യ്യ​പ്പ​പൂ​ജ എ​ന്നി​വ ഭ​ക്ത​മ​ന​സു​ക​ളെ ആ​ന​ന്ദ​നി​ർ​വൃ​തി​യി​ൽ ആ​റാ​ടി​ച്ചു. തു​ട​ർ​ന്ന് സ​ത്ഗ​മ​യ ഭ​ജ​ന​സ​മി​തി​യു​ടെ ഭ​ക്തി​ഗാ​ന​സു​ധ​യും പ്ര​സാ​ദ​വി​ത​ര​ണ​വും അ​ന്ന​ദാ​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

എ​ല്ലാ മാ​സ​വും ര​ണ്ടാം ഞാ​യ​റാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന സ​ത്സം​ഗ​ത്തി​ലും തു​ട​ർ​ന്നു​ള്ള പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 087 322 6832, 087 781 8318,083 447 8366 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.