അയര്‍ലന്‍ഡില്‍ പൊതു തെരഞ്ഞെടുപ്പു ഫെബ്രുവരി എട്ടിന്
Wednesday, January 15, 2020 10:14 PM IST
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഫെബ്രുവരി എട്ടിനു പൊതു തെരഞ്ഞെടുപ്പ്. പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പ്രസിഡന്‍റ് മൈക്കല്‍ ഡി ഹിഗിന്‍സിനോടു ശിപാര്‍ശ ചെയ്തു.

അടുത്ത യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തിനു മുന്‍പ് അയര്‍ലന്‍ഡിലെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് വരദ്കര്‍ വ്യക്തമാക്കി.

മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വീട്ടില്‍ നിന്ന് അകന്നു താമസിക്കുന്ന മറ്റുള്ളവര്‍ക്കും സൗകര്യപ്രദമാകുന്നതിനാണ് ഇത്തവണ വോട്ടെടുപ്പ് ശനിയാഴ്ചയാക്കിയിരിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. മുംബൈ സ്വദേശിയാണ് ലിയോ വരേദ്കറുടെ പിതാവ്.മാതാവ് അയർലൻഡുകാരിയുമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ