ലിറ്റിൽഹാംപ്ടൺ ഫാമിലി എൻഡർമെന്‍റ് ലൈഫിനു പുതിയ നേതൃത്വം
Tuesday, January 14, 2020 7:51 PM IST
ലിറ്റിൽഹാംപ്ടൺ, ലണ്ടൻ: ലിറ്റിൽഹാംപ്ടൺ ഫാമിലി എൻഡർമെന്‍റ് ലൈഫ് ക്രിസ്മസും പുതുവത്സര ആഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 11 നു ലിറ്റിൽഹാംപ്ടൺ സെന്‍റ് ജെയിംസ് ഹാളിൽ നടന്ന ചടങ്ങിൽ ജോസഫ് ഗ്രിഗറി ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി.

പ്രസിഡന്‍റ് ഐജു ജോസ്, സെക്രട്ടറി ജൂഡ് , ട്രഷറർ സൗമ്യ രഞ്ജുഷ് എന്നിവർ നേതൃത്വം നൽകി. സാന്‍റാക്ലോസ് ആയി ജിബിൻ ജോസ് മാത്യു വേഷമണിഞ്ഞു. തുടർന്നു യേശുവിന്‍റെ ജനനത്തെ കുട്ടികൾക്കുള്ള കഥാരൂപേണ സജി മാമ്പള്ളി , നിഷാ സജി , റിതിക ഷിബു എന്നിവരുടെ നേതതൃത്വത്തിൽ അവതരിപ്പിച്ചു.

കുട്ടികളുടെ കരോൾ ഗാനങ്ങളും വിവിധ നൃത്തങ്ങളും ഗാനങ്ങളും പരിപാടികളുടെ മോടികൂട്ടി. മിലി രാജേഷിനെയും നിഷാ ജിത്തുവിന്റെയും, ജീനാ ജോസിന്റെയും ജീനാ ജൂഡിയന്‍റെയും സൗമ്യ രഞ്ജുഷിന്‍റേയും നേതൃത്വത്തിൽ നടന്ന കുടുംബിനികളുടെ ഫാഷൻ ഷോ ആഘോഷ പരിപാടികളുടെ പ്രധാന ആകർഷണമായിരുന്നു. എലിസബത്ത് തോമസ്, മരിയ സോണി, മരിയ ഷിബു എന്നിവരുടെയും നേഹ കുര്യാക്കോസ്, ആന്‍റണി ഷിബു എന്നിവരുടെ നേതൃത്വത്തിൽ ഹാസ്യ നാടകവും അരങ്ങേറി.

തുടർന്നു അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കുര്യാക്കോസ് പൗലോസ് ചുള്ളാലിൽ (പ്രസിഡന്‍റ്), സിന്ധു സോജൻ (വൈസ് പ്രസിഡന്‍റ്), നിഷ ജിത്തു (സെക്രട്ടറി), ജോമോൻ ജോസഫ് (ജോയിന്‍റ് സെക്രെട്ടറി), ബിനു കുര്യാക്കോസ് (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷൈബി വർഗീസ്, ജിബിൻ ജോസ് മാത്യു , ഡെയ്സി ജോസ് , ജാക്കലിൻ ജോബി, ഡാനി ഡാനിയേൽ എന്നിവരേയും യുവജന പ്രതിനിധികളായി തോമസ് സ്റ്റീഫനെയും എലിസബത്ത്‌ തോമസിനെയും പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ജോസഫ് ഗ്രിഗറിയെയും തെരഞ്ഞെടുത്തു. ഐജു ജോസ് സ്വാഗതവും സൗമ്യ രഞ്ജുഷ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ