ലണ്ടനിൽ എൽമ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ അവിസ്മരണീയമാക്കി
Monday, January 13, 2020 11:05 PM IST
ലണ്ടൻ: ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്‍റെ (ELMA) പതിനൊന്നാമത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ നയന മനോഹരമായ വർണ കാഴ്ചകൾ കൊണ്ട് അവിസ്മരണീയമാക്കി.

ജനുവരി 11 ന് ഡഗനത്തിലെ ഫാൻഷോ ഹാളിൽ പ്രസിഡന്‍റ് ലൂക്കോസ് അലക്സിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡോ. പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. ട്രഷറർ ജോമോൻ മാത്യു സ്വാഗതം ആശംസിച്ചു. സെക്രട്ടറി സാജൻ പടിക്യമാലിന്‍റെ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി ജോസഫ് കൊച്ചു പുരക്കൽ (പ്രസിഡന്‍റ്), സബിത് പിള്ള (വൈസ് പ്രസിഡന്‍റ്), ജിജി മാത്യു നെടുവേലിൽ (സെക്രട്ടറി), ജോമോൻ മാത്യു (ജോയിന്‍റ് സെക്രട്ടറി),
ഷിനോ കുര്യാക്കോസ് (ട്രഷറർ) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി ലൂക്കോസ് അലക്സ്, സാജൻ പടിക്യമാലിൽ എന്നിവരേയും വനിത പ്രതിനിധികളായി റാണി രാജേഷ് ,
സിനി ജിബി എന്നിവരേയും യൂത്ത് കോഓർഡിനേറ്റർ ആയി ജാൻ സിറിയക്ക് എന്നിവരേയും യുക്മ പ്രതിനിധികളായി സാജൻ പടിക്യമാലിൽ, ലൂക്കോസ് അലക്സ്, ജിജി മാത്യു നെടുവേലിൽ എന്നിവരേയും തെരഞ്ഞെടുത്തു.

തുടർന്നു എൽമയുടെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
അവതാരകരായി എത്തിയ കരോളിനും ഷിയോണയും പരിപാടികൾ നിയന്ത്രിച്ചു.

ആഘോഷ പരിപാടികളുടെ വിജയത്തിനായി ലൂക്കോസിനോടൊപ്പം ജോസഫ് കൊച്ചുപുരയ്ക്കൽ സജി ഉതുപ്പ്, ഷിന്റോ കെ ജോൺ, ജിജി മാത്യു ,ജോമോൻ മാത്യു, സാജൻ, ഷിനോ, കരോളിൻ ബെനോയ്, ഷിയോണ ലൂക്കോസ്, ജാൻ സിറിയക്ക്, ജിൻസ്റ്റി ജിബി എന്നിവരും നേതൃത്വം നൽകി. ക്രിസ്മസ് ഡിന്നറോടുകൂടി പരിപാടികൾ അവസാനിച്ചു.