ഡ​ബ്ലി​ൻ സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ശ​നി​യാ​ഴ്ച
Wednesday, December 11, 2019 10:41 PM IST
ഡ​ബ്ലി​ൻ: സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ഡി​സം​ബ​ർ 14 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ഡ​ബ്ലി​ൻ ഡോ​നോ​ർ അ​വെ​ന്യൂ​വി​ലു​ള്ള സെ​ന്‍റ് കാ​തെ​റി​ൻ ആ​ൻ​ഡ് സെ​ൻ​റ്റ് ജെ​യിം​സ് ച​ർ​ച്ച് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് പ​ള​ളി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ഇ​ട​വ​ക വി​കാ​രി റ​വ. വി​ജി വ​ർ​ഗീ​സ് ഈ​പ്പ​ൻ അ​ച്ച​ൻ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വി​സി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​ണ്. ച​ർ​ച്ച് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് ഡ​ബ്ലി​ൻ ആ​ർ​ച്ച്ബി​ഷ​പ്പ്, മോ​സ്റ്റ് റ​വ. ഡോ. ​മൈ​ക്കി​ൾ ജാ​ക്സ​ണ്‍ തി​രു​മേ​നി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ്.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ഉ​ള്ള ക​രോ​ൾ ഗാ​ന​ങ്ങ​ൾ ഗാ​യ​ക സം​ഘം ആ​ല​പി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ, കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പാ​ട്ടു​ക​ളും സ്കി​റ്റു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ക്രി​സ്മ​സ് വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട് .

സ്ഥ​ലം: സെ​ന്‍റ് കാ​ത​റി​ൻ ആ​ൻ​ഡ് സെ​ന്‍റ് ജെ​യിം​സ് ച​ർ​ച്ച് ഓ​ഫ് അ​യ​ർ​ല​ൻ​ഡ്, ഡോ​നോ​ർ അ​വ​ന്യൂ, ഡ​ബ്ലി​ൻ 8 (നാ​വി​ഗേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് 248 സൗ​ത്ത് സ​ർ​ക്കു​ല​ർ റോ​ഡ്).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജെ​യ്ൻ എ​ഡ്വി​ൻ - 086 209 6543
സ​തീ​ഷ് സ്റ്റീ​ഫ​ൻ - 087 216 5771