മ​നു​ഷ്യ വി​ക​സ​ന സൂ​ചി​ക: ഏ​റ്റ​വും സ​ന്തു​ഷ്ടി​യു​ള്ള​ത് നോ​ർ​വേ​ക്കാ​ർ​ക്ക്
Wednesday, December 11, 2019 12:04 AM IST
ഓ​സ്ളോ: ഐ​ക്യ​രാ​ഷ്ട്ര സ​ഭ ത​യാ​റാ​ക്കി​യ മ​നു​ഷ്യ വി​ക​സ​ന സൂ​ചി​ക പ്ര​കാ​രം ഏ​റ്റ​വും സ​ന്തു​ഷ്ടി​യു​ള്ള പൗ​ര​ൻ​മാ​ർ നോ​ർ​വേ​യി​ൽ. സ്വി​റ്റ്സ​ർ​ല​ൻ​ഡാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. അ​യ​ർ​ല​ൻ​ഡി​നാ​ണ് മൂ​ന്നാം സ്ഥാ​നം. ബ്രി​ട്ട​ൻ(15), അ​മേ​രി​ക്ക(16) എ​ന്നീ സ്ഥാ​ന​ത്തും. ശ്രീ​ല​ങ്ക (71), ഭൂ​ട്ടാ​ൻ (143), നേ​പ്പാ​ൾ (137), ബം​ഗ്ളാ​ദേ​ശ് (135), പാ​കി​സ്ഥാ​ൻ(152), അ​ഫ്ഗാ​ൻ(170).

പ​ട്ടി​ക​യി​ലെ ആ​ദ്യ​ഇ​രു​പ​തി​ൽ നോ​ർ​വേ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, അ​യ​ർ​ല​ണ്ട്, 4. ജ​ർ​മ​നി 4. ഹോ​ങ്കോം​ഗ്, 5.ചൈ​ന, 6. ഓ​സ്ട്രേ​ലി​യ,7. ഐ​സ്ലാ​ൻ​ഡ്, 8 സ്വീ​ഡ​ൻ, 9. സിം​ഗ​പ്പൂ​ർ, 10. നെ​ത​ർ​ലാ​ൻ​ഡ്സ്, 11.ഡെ·ാ​ർ​ക്ക്, 12. ഫി​ൻ​ലാ​ൻ​ഡ്, 13. കാ​ന​ഡ,14 ന്യൂ​സി​ലാ​ന്‍റ്, 15. യു​ണൈ​റ്റ​ഡ് കിം​ഗ്ഡം, 16. യു​ണൈ​റ്റ​ഡ് സ്റേ​റ​റ്റ്സ,് 17. ബെ​ൽ​ജി​യം, 18. ലി​സ്റ​റ​ൻ​സ്റൈ​റ​ൻ, 19. ജ​പ്പാ​ൻ,20. ഓ​സ്ട്രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്. ഈ ​പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ റാ​ങ്ക് 129 മാ​ത്ര​മാ​യി​രി​ക്കു​ന്പോ​ൾ സൗ​ദി അ​റേ​ബ്യ​യ്ക്ക് 36 ആ​ണ്.

സ​ന്പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ന്നി​ൽ ഖ​ത്ത​ർ പൗ​ര​ൻ​മാ​രാ​ണ്, ശ​രാ​ശ​രി വാ​ർ​ഷി​ക വ​രു​മാ​നം 83600 പൗ​ണ്ട്. ആ​യു​ർ ദൈ​ർ​ഘ്യം കൂ​ടു​ത​ൽ ഹോ​ങ്കോ​ങ്ങി​ൽ, 85 വ​യ​സ്. ഇ​വ​രാ​ക​ട്ടെ ആ​ഗോ​ള റാ​ങ്കിം​ഗി​ൽ അ​ഞ്ചാ​മ​ത് എ​ത്തി​യ​പ്പോ​ൾ ചൈ​ന 85 ലും. ​മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ ഓ​സ്ട്രേ​ലി​യ​യി​ലും ജ​ർ​മ​നി​യി​ലും. ശ​രാ​ശ​രി 22 വ​ർ​ഷ​മാ​ണ് ഓ​സ്ട്രേ​ലി​യ​ക്കാ​ർ പ​ഠ​ന​ത്തി​നു മാ​റ്റി വ​യ്ക്കു​ന്ന​തെ​ങ്കി​ൽ ജ​ർ​മ​ൻ​കാ​ർ ശ​രാ​ശ​രി 14 വ​ർ​ഷ​മാ​ണ് മാ​റ്റി​വെ​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ ബ്രി​ട്ടീ​ഷു​കാ​ർ വി​ദ്യാ​ഭ്യാ​സ കാ​ല​യ​ള​വ് 17 വ​ർ​ഷ​മാ​ക്കു​മെ​ങ്കി​ലും 13 വ​ർ​ഷം മാ​ത്ര​മാ​ണ് പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​യ്ക്കു​ന്ന​ത്.​ബ്രി​ട്ട​നി​ലെ ആ​യു​ർ​ദൈ​ർ​ഘ്യം 81 ഉം ​ശ​രാ​ശ​രി വ​രു​മാ​നം 30,000 പൗ​ണ്ടു​മാ​ണ്. അ​മേ​രി​ക്ക​ക്കാ​രു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം 79 ൽ ​എ​ത്തി നി​ൽ​ക്കു​ന്നു. 16 വ​ർ0​ഷം വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ന​ൽ​കു​മെ​ങ്കി​ലും 13 വ​ർ​ഷം​കൊ​ണ്ട് അ​തു തീ​ർ​ക്കും. വാ​ർ​ഷീ​ക വ​രു​മാ​നം ശ​രാ​ശ​രി 40,000 ഡോ​ള​റാ​ണ്.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, വ​രു​മാ​നം എ​ന്നീ ഘ​ട​ക​ങ്ങ​ളാ​ണ് റാ​ങ്കിം​ഗി​ൽ പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്. ശ​രാ​ശ​രി 53 വ​യ​സ് മാ​ത്രം ആ​യു​സു​ള്ള മ​ധ്യ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ളി​ക്കാ​ണ് ഈ​യി​ന​ത്തി​ലും ഏ​റ്റ​വും പി​ന്നി​ൽ. വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ൽ സൗ​ത്ത് സു​ഡാ​ൻ​കാ​ർ​ക്ക് ശ​രാ​ശ​രി അ​ഞ്ച് വ​ർ​ഷ​വും ബു​ർ​ക്കി​ന ഫാ​സോ​ക്കാ​ർ​ക്ക് ര​ണ്ടു വ​ർ​ഷ​വും മാ​ത്രം പ​ഠ​ന​കാ​ലം ല​ഭി​ക്കു​ന്നു. പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ൽ ഏ​റ്റ​വും കു​റ​വു ല​ഭി​യ്ക്കു​ന്ന​ത് ബാ​റു​ണ്ടി​യാ​ണ്. 500 പൗ​ണ്ടാ​ണ് അ​വ​രു​ടെ വ​രു​മാ​നം.

അ​തേ​സ​മ​യം, പ​ട്ടി​ക​യു​ടെ താ​ഴേ​യ​റ്റ​ത്ത് പ​ട്ട​ണി​യു​ടെ​യും സ​ങ്ക​ട​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ നൈ​ജീ​രി​യ​യും(189) മ​ധ്യ​ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ളി​ക്കും(188) ത​മ്മി​ലാ​ണ് മ​ത്സ​രം. 189 രാ​ജ്യ​ങ്ങ​ളെ​യാ​ണ് മ​നു​ഷ്യ വി​ക​സ​ന സൂ​ചി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ