കുടിയേറ്റക്കാര്‍ക്ക് യോജിച്ച നഗരങ്ങള്‍ സൂഗ്ഗും ബാസലും
Saturday, December 7, 2019 12:54 AM IST
ബാസല്‍: കുടിയേറ്റക്കാര്‍ക്ക് താമസിക്കാന്‍ ലോകത്ത് ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സഗ് ബാസലും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ഈ റാങ്കിംഗില്‍ ഇതര സ്വിസ് നഗരങ്ങളെല്ലാം വളരെ താഴെയുമാണ്.

82 നഗരങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള റാങ്കിംഗില്‍ സഗ് എട്ടാമതും ബാസല്‍ പത്താമതുമാണ്. ജീവിത നിലവാരമാണ് ഈ സ്ഥാലബ്ധിയിലേക്കു നയിച്ച പ്രധാന ഘടകം. സുരക്ഷ, പൊതു ഗതാഗതം, മലിനീകരണത്തിലെ കുറവ് എന്നിവയാണ് മറ്റു ഘടകങ്ങള്‍.

എന്നാല്‍, ലോസേന്‍ ഈ റാങ്കിംഗില്‍ നേടിയ സ്ഥാനം 36 ആണ്. ബേണ്‍ 38, സൂറിച്ച് 41, ലുഗാനോ 53 എന്നിങ്ങനെ മറ്റു പ്രധാന സ്വിസ് നഗരങ്ങള്‍.

ഇറ്റാലിയന്‍ നഗരങ്ങള്‍ ഈ റാങ്കിങ്ങില്‍ താരതമ്യേന വളരെ പിന്നിലാണ്. എണ്‍പതാം സ്ഥാനത്താണ് റോം, മിലാന്‍ എണ്‍പത്തൊന്നാം സ്ഥാനത്തും. കുവൈറ്റ് സിറ്റിയാണ് ഏറ്റവും അവസാനത്തെ സ്ഥാനത്ത്, 82.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍