ഡെർബിയിൽ മലയാളം റസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത' ഡിസംബർ 12, 13, 14, 15 തീയതികളിൽ
Wednesday, December 4, 2019 12:22 AM IST
ബെർമിംഗ്ഹാം: ഫാ. സേവ്യർ ഖാൻ വട്ടായിലിനൊപ്പം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കൽ , ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന മലയാളം റസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത കോൺഫറൻസ് " യുകെ യിലെ ഡെർബിഷെയറിൽ 12 മുതൽ 15 വരെ നടക്കും.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ധ്യാനത്തിൽ പങ്കെടുക്കും .കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും , ഫാ.ഷൈജുവും നയിക്കുന്ന ധ്യാനത്തിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് www.afcmuk.org എന്ന വെബ്‌സൈറ്റിൽ നേരിട്ട് ബുക്ക്ചെയ്യാവുന്നതാണ്.

വിലാസം: THE HAYES ,SWANWICK DERBYSHIRE, DE55 1AU

വിവരങ്ങൾക്ക്: അനീഷ് തോമസ് 07760254700, ബാബു ജോസഫ് 07702061948.