കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ജര്‍മനിയില്‍ പടുകൂറ്റന്‍ റാലി
Saturday, November 30, 2019 9:23 PM IST
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ജര്‍മനിയിലെ അഞ്ഞൂറിലേറെ നഗരങ്ങളില്‍ വെള്ളിയാഴ്ച പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ഈ വിഷയത്തിലുള്ള ആഗോള പ്രതിഷേധ ദിനമായി തെരഞ്ഞെടുത്തിരിക്കുന്നത് വെള്ളിയാഴ്ചകളാണ്.

ജര്‍മന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാലാവസ്ഥാ നയത്തിലെ ചില ഭാഗങ്ങള്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭ തള്ളിയ പശ്ചാത്തലത്തിലായിരുന്നു റാലികള്‍.

ബര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. ഹാംബര്‍ഗില്‍ മുപ്പതിനായിരം പേരും മ്യൂണിച്ചില്‍ പതിനേഴായിരം പേരും പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍