ചെ​ന്പൈ സം​ഗീ​തോ​ത്സ​വം ശ​നി​യാ​ഴ്ച ല​ണ്ട​നി​ൽ
Friday, November 29, 2019 10:22 PM IST
ല​ണ്ട​ൻ: സം​ഗീ​ത​സാ​മ്രാ​ട്ടും ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പ​ര​മ​ഭ​ക്ത​നു​മാ​യി​രു​ന്ന ചെ​ന്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ആ​റാ​മ​ത് ല​ണ്ട​ൻ ചെ​ന്പൈ സം​ഗീ​തോ​ത്സ​വ​ത്തി​നു സാ​ക്ഷി​യാ​കു​വാ​ൻ ല​ണ്ട​ൻ ന​ഗ​രം ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

പാ​ടാ​ൻ തു​ട​ങ്ങു​ന്ന​വ​രും പാ​ടി തി​ക​ഞ്ഞ​വ​രു​മ​ട​ക്കം നി​ര​വ​ധി സം​ഗീ​തോ​പാ​സ​ക​ർ ന​വം​ബ​ർ 30 ശ​നി​യാ​ഴ്ച ക്രോ​യ്ടോ​ൻ ലാ​ങ്ങ്ഫ്രാ​ങ്ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഗീ​തോ​ത്സ​വ​ത്തി​ൽ സം​ഗീ​താ​ർ​ച്ച​ന ന​ട​ത്തും.

ക​ർ​ണാ​ടി​ക്, സെ​മി​ക്ലാ​സി​ക്ക​ൽ, ഡി​വോ​ഷ​ണ​ൽ, ഹി​ന്ദു​സ്ഥാ​നി തു​ട​ങ്ങി​യ ത​ന​തു ഭാ​ര​തീ​യ സം​ഗീ​ത ശാ​ഖ​ക​ളി​ൽ, വാ​യ്പ്പാ​ട്ട് -ഉ​പ​ക​ര​ണ​സം​ഗീ​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റ്റി എ​ഴു​പ​തോ​ളം അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രന്മാ​രും ക​ലാ​കാ​രി​ക​ളും ജാ​തി-​മ​ത-​ലിം​ഗ വ്യ​ത്യാ​സാ​തീ​ത​മാ​യി പ​ങ്കെ​ടു​ക്കും.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ട് കൂ​ടി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ച​ട​ങ്ങു​ക​ൾ​ക്ക് ആ​രം​ഭം കു​റി​ക്കും. സ​ന്പ​ത് കു​മാ​ർ ആ​ചാ​ര്യ, ഡോ. ​സേ​തു വാ​രി​യ​ർ, രാ​ജേ​ഷ് രാ​മ​ൻ, ബാം​ഗ്ലൂ​ർ പ്ര​താ​പ്, ര​തീ​ഷ് കു​മാ​ർ മ​നോ​ഹ​ര​ൻ, പ്രാ​ച്ചി റാ​ന​ഡെ, മി​ഥു​ൻ മോ​ഹ​ൻ, ല​ക്ഷ്മി ശു​ഭ​രാ​മ​ൻ തു​ട​ങ്ങി​യ പ്ര​ഗ​ല്ഭ​രാ​യ സം​ഗീ​ത​ജ്ഞ​രു​ടെ​യും ജി​യാ ഹ​രി, ടെ​സ്സ ജോ​ണ്‍, നി​വേ​ദ്യ സു​നി​ൽ, ല​ക്ഷ്മി രാ​ജേ​ഷ്, ആ​നി അ​ലോ​ഷ്യ​സ്, ദൃ​ഷ്ടി പ്ര​വീ​ണ്‍, പാ​ർ​വ​തി മ​ധു, മൈ​ഥി​ലി കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി വ​ള​ർ​ന്നു വ​രു​ന്ന അ​ന​വ​ധി ക​ലാ പ്ര​തി​ഭ​ക​ളു​ടെ​യും സാ​ന്നി​ധ്യം കൊ​ണ്ട് ഇ​ക്കൊ​ല്ല​ത്തെ സം​ഗീ​തോ​ത്സ​വ വേ​ദി അ​നു​ഗ്ര​ഹീ​ത​മാ​കും. ഉ​പ​ഹാ​ർ, സ​പ്ത​സ്വ​ര, ശ്രു​തി​മ​നോ​ല​യ മു​ത​ലാ​യ യു​കെ​യി​ലെ പ്ര​ശ​സ്ത സം​ഗീ​ത സ്കൂ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​വും ഇ​ക്കൊ​ല്ല​ത്തെ സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഗാ​യി​ക കൂ​ടി​യാ​യ സു​പ്ര​ഭ നാ​യ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​വ​താ​രി​ക.

ല​ണ്ട​നി​ൽ ഒ​രു ഗു​രു​വാ​യൂ​ര​പ്പ ക്ഷേ​ത്ര​സാ​ക്ഷാ​ൽ​കാ​ര​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ണ്ട​ൻ ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​വം​ബ​ർ 30 ശ​നി​യാ​ഴ്ച ആ​റാ​മ​ത് ല​ണ്ട​ൻ ചെ​ന്പൈ സം​ഗീ​തോ​ത്സ​വം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ സം​ഗീ​ത പ്രേ​മി​ക​ളു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്തു സം​ഗീ​തോ​ത്സ​വ വേ​ദി പ​തി​വു സ​ത്സം​ഗ വേ​ദി​യാ​യ തൊ​ണ്‍​ട​ൻ​ഹീ​ത് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ നി​ന്നും ലാ​ങ്ങ്ഫ്രാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ൽ ആ​യി​ര​ത്തി​ലേ​റെ സം​ഗീ​ത ആ​സ്വാ​ദ​ക​ർ​ക്ക് ഇ​ക്കൊ​ല്ലം സം​ഗീ​തോ​ത്സ​വം അ​നാ​യാ​സം ആ​സ്വാ​ദ​ന​യോ​ഗ്യ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ദ്മ​ശ്രീ സു​രേ​ഷ് ഗോ​പി എം​പി, പ​ദ്മ​ശ്രീ ജ​യ​റാം, സം​ഗീ​ത​ജ്ഞ​ൻ പ​ദ്മ​ശ്രീ കെ.​ജി. ജ​യ​ൻ (ജ​യ​വി​ജ​യ), സി​നി​മാ​താ​രം ശ​ങ്ക​ർ, പി​ന്ന​ണി ഗാ​യ​ക​ൻ വേ​ണു​ഗോ​പാ​ൽ, സം​ഗീ​ത സം​വി​ധാ​യ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യ കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി, ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ അ​നു​മോ​ൾ, സി​നി​മാ സീ​രി​യ​ൽ താ​രം ഉ​ണ്ണി ശി​വ​പാ​ൽ തു​ട​ങ്ങി ക​ലാ-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ഇ​തി​നോ​ട​കം സം​ഗീ​തോ​ത്സ​വ​ത്തി​നു ആ​ശം​സ​ക​ൾ അ​റി​യി​ച്ചു ക​ഴി​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 17ന് (​വൃ​ശ്ചി​കം ഒ​ന്ന്) ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ തൃ​പ്പാ​ദ​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ച്ചു പൂ​ജി​ച്ച ആ​റാ​മ​ത് ല​ണ്ട​ൻ ചെ​ന്പൈ സം​ഗീ​തോ​ത്സ​വം സോ​വ​നീ​ർ, ല​ണ്ട​ൻ ഹി​ന്ദു ഐ​ക്യ​വേ​ദി ചെ​യ​ർ​മാ​ൻ തെ​ക്കു​മു​റി ഹ​രി​ദാ​സ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു. സം​ഗീ​തോ​ത്സ​വ​ത്തെ വി​ജ​യ​കാ​ര​മി ആ​റാം വ​ർ​ഷ​വും അ​തി വി​പു​ല​മാ​യും തി​ക​ച്ചും സൗ​ജ​ന്യ​മാ​യും അ​ണി​യി​ച്ചൊ​രു​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് സം​ഘാ​ട​ക​ർ.

സ​മ​യ പ​രി​മി​തി​മൂ​ലം ഈ ​വ​ർ​ഷ​ത്തെ സം​ഗീ​തോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഗാ​യ​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ 170ൽ ​നി​ർ​ത്തേ​ണ്ടി വ​ന്നു എ​ന്നും 2020 ന​വം​ബ​റി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന സം​ഗീ​തോ​ത്സ​വം ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ൽ​ക്കു​ന്ന ത​ര​ത്തി​ൽ വി​പു​ല​മാ​യി സ​ഘ​ടി​പ്പി​ക്കു​വാ​നാ​ണ് ത​യ്യാ​റെ​ടു​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ടു​ത്ത​വ​ർ​ഷ​ത്തെ സം​ഗീ​തോ​ത്സ​വ​ത്തി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് ഇ​തി​നോ​ട​കം ത​ന്നെ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

Suresh Babu: 07828137478, Rajesh Raman: 07874002934, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601 Sangeetholsavam Venue: Lanfranc School Auditorium, Mitcham Rd, Croydon CR9 3ASMonthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU Email: [email protected]


റി​പ്പോ​ർ​ട്ട്: ഫി​ലി​പ്പ് ഏ​ബ്ര​ഹാം