വാട്ഫോർഡിൽ സെവൻ ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 4 & ചാരിറ്റി ഇവന്‍റ് ഫെബ്രുവരി 29 ന്
Thursday, November 21, 2019 9:56 PM IST
വാട്ഫോർഡ് : യുകെ മലയാളികൾക്കിടയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ സെവൻ ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 4 കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷൻ ട്രസ്റ്റ് (ഗഇഎ ണമളേീൃറ ) ന്‍റെ പ്രത്യേക അഭ്യർത്ഥനപ്രകാരം വീണ്ടും കെസിഎഫുമായി സഹകരിച്ചു കൊണ്ട് 2020 ഫെബ്രുവരി 29 ന് (ശനി) മൂന്നു മണി മുതൽ വാട്ഫോർഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്‍ററിൽ നടത്തുന്നു. സെവൻ ബീറ്റ്സ് അണിയിച്ചൊരുക്കിയ ആദ്യ മൂന്നു സീസണിന്‍റെ വൻവിജയത്തിനു ശേഷം സംഗീതവും നൃത്തവും ഒത്തു ചേരുന്ന ഈ കലാ മാമാങ്കത്തിലേക്കു ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക്: ജോമോൻ മാമ്മൂട്ടിൽ 07930431445, സണ്ണി പി.മത്തായി 07727 993229, മനോജ് തോമസ് 07846 475589.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ