എയര്‍ബസിന് 30 ബില്യൺ ഡോളറിന്‍റെ കരാര്‍
Tuesday, November 19, 2019 10:06 PM IST
പാരീസ്: പ്രമുഖ വിമാന നിര്‍മാതാക്കളായ എയര്‍ബസിന് മുപ്പതു ബില്യന്‍ ഡോളറിന്‍റെ കരാര്‍. ഗള്‍ഫ് മേഖലയിലെ എയര്‍ലൈന്‍ കമ്പനികളില്‍ നിന്നാണ് ഇത്രയും വലിയ കരാർ എയർബസ് നേടിയെടുത്തത്. ഇതുപ്രകാരം 220 വിമാനങ്ങളാണ് എമിറേറ്റ്സ് എയര്‍ലൈന്‍സും എയര്‍ അറേബ്യയും അടക്കമുള്ള കമ്പനികള്‍ക്കായി എയർ ബസ് നിർമിക്കുന്നത്.

ദുബായ് എയര്‍ ഷോയ്ക്കിടെ നടന്ന ചര്‍ച്ചകളിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം എയര്‍ബസ് നടത്തിയത്. എയര്‍ബസ് എ350-900 എക്സ്ഡബ്ള്യുബി മോഡലുകള്‍ അമ്പതെണ്ണമാണ് എമിറേറ്റ്സ് വാങ്ങുന്നത്. വീതിയേറിയെ ബോഡിയാണ് ഇതിന്‍റെ പ്രത്യേകത. വില ഏകദേശം 16 ബില്യൺ ഡോളര്‍.

ലോ കോസ്റ്റ് എയര്‍ലൈനായ എയര്‍ അറേബ്യ 14 ബില്യന്‍ ഡോളറിന് 170 എയര്‍ബസ് എ320 വിമാനങ്ങൾ വാങ്ങും. ഇത്ര വലിയ ഓര്‍ഡറായതിനാല്‍ രണ്ട് എയര്‍ലൈനുകള്‍ക്ക് വിലക്കിഴിവ് നല്‍കുമെന്നാണ് സൂചന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ